ക്വാറി ബിസിനസിലെ കളളപ്പണ ഇടപാട് സംബന്ധിച്ച പരാതിയില്‍ പി വി അന്‍വര്‍ എംഎല്‍എയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു. ഇന്നലെയും കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ വിളിച്ചുവരുത്തി എംഎല്‍എയെ ചോദ്യം ചെയ്തിരുന്നു. ഉച്ചയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി ഒമ്പത് മണിവരെയാണ് നീണ്ടത്. മംഗലാപുരത്ത് ക്വാറിയുണ്ടെന്നും 50 ലക്ഷം രൂപ മുടക്കിയാല്‍ 10 ശതമാനം ഷെയര്‍ നല്‍കാമെന്ന് അന്‍വര്‍ തെറ്റിദ്ധരിപ്പിച്ചെന്നുമുള്ള ആരോപണത്തിലാണ് നടപടി. മലപ്പുറത്തെ വ്യവസായിയായ സലീമാണ് ഇഡിയ്ക്ക് മൊഴി നല്‍കിയത്. തന്‍റെ ഉടമസ്ഥതയിൽ മംഗലാപുരത്ത് ക്വാറിയുണ്ടെന്നും 50 ലക്ഷം രൂപ മുടക്കിയാൽ പത്തു ശതമാനം ഷെയർ നൽകാമെന്ന് അൻവർ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് മലപ്പുറം സ്വദേശിയായ വ്യവസായി നടുത്തൊടി സലീം ഇഡിയ്ക്ക് മൊഴി നൽകിയത്. മാസം തോറും അൻപതിനായിരം രൂപവീതം ലാഭവിഹിതമായി നൽകാമെന്നും പിവി അൻവര്‍ അറിയിച്ചു. 10 ലക്ഷം രൂപ ബാങ്ക് മുഖേനയും 40 ലക്ഷം രൂപ നേരിട്ടും പിവി അൻവറിന് കൈമാറിയെന്നാണ് പരാതിക്കാരനായ സലീം എൻഫോഴ്സ്മെന്‍റിനോട് പറഞ്ഞത്.
സാമ്പത്തിക ഇടപാടില്‍ കളളപ്പണം ഉള്‍പ്പെട്ടിട്ടുണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്.10 ലക്ഷം രൂപ ബാങ്ക് മുഖേനയും 40 ലക്ഷം രൂപ നേരിട്ടും പി വി അന്‍വറിന് കൈമാറിയെന്നാണ് പരാതിക്കാരനായ സലീം ഇഡിയോട് പറഞ്ഞത്. മാസം തോറും 50,000 രൂപവീതം ലാഭവിഹിതമായി നല്‍കാമെന്ന് അന്‍വര്‍ വാഗ്ദാനം നല്‍കിയിരുന്നതായും എന്നാല്‍ പണം നല്‍കിയെങ്കിലും ഇത് ലഭിച്ചില്ലെന്നും വ്യവസായി മൊഴി നല്‍കി. സംശയം തോന്നിയതോടെ നടത്തിയ അന്വേഷണത്തില്‍ എംഎല്‍എയ്ക്ക് സ്വന്തമായി ക്വാറിയില്ലെന്ന് തെളിഞ്ഞു. മറ്റൊരാളുടെ ക്വാറി കാണിച്ച് തട്ടിപ്പ് നടത്തിയെന്നും സലിം ആരോപിച്ചു.