ജനുവരി 23ന് ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തുടക്കമാവും

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഈ മാസം 23ന് തുടക്കമാകും. ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ ആണ് സഭാസമ്മേളനത്തിന് തുടക്കമാവുക. 24ന് സഭ ചേരില്ല. തുടര്‍ന്ന് ജനുവരി 25, ഫെബ്രുവരി 1,2 തീയതികളില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തിന്‍മേലുളള നന്ദിപ്രമേയ ചര്‍ച്ച നടക്കും. ഫെബ്രുവരി മൂന്നിന് 2023-2024 വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. ഫെബ്രുവരി ആറ് മുതല്‍ എട്ട് വരെ ബജറ്റിനെക്കുറിച്ചുള്ള പൊതുചര്‍ച്ച. ഫെബ്രുവരി 10ന് ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ താത്കാലികമായി അവസാനിപ്പിക്കുന്ന സഭ ബജറ്റ് പാസാക്കാനായി ഫെബ്രുവരി മാസം അവസാനത്തോടെ വീണ്ടും ചേരും. മാര്‍ച്ച് മാസത്തില്‍ എട്ടാം നിയമസഭാ സമ്മേളനം അവസാനിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ജനുവരി 23 മുതല്‍ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല ഉപസമിതിയെയാണ് ഗവര്‍ണറുടെ നയപ്രസംഗത്തിന്റെ കരട് തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍ എന്നിവരാണ് ഉപസമിതിയിലുള്ളത്.

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, അറസ്റ്റ് മൂന്നാം ബലാത്സം​ഗ പരാതിയിൽ

മൂന്നാമത്തെ ബലാത്സം​ഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. ഇന്നലെ അർധരാത്രിയോടെയാണ് രാ​ഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് രാഹുലിനെതിരെ പരാതി നൽകിയതെന്നാണ്...

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. ക്ഷേത്രത്തിന്റെ സർവ്വാധിപതിയായ തന്ത്രിയുടെ അറസ്റ്റ് സ്വർണക്കൊള്ള കേസിൽ നിർണ്ണായകമാവുകയാണ്. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മുതൽ തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു....

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ഏറെ വിവാദമായ ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇഡി ജോയിൻ്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഒറ്റ കേസ്...

അയൽരാജ്യത്ത് കരസേനാ ഓപ്പറേഷൻ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

മെക്സിക്കോയിൽ കരസേനാ ഓപ്പറേഷൻ ആരംഭിക്കുമെന്ന് യുഎസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു, "മയക്കുമരുന്ന് കടത്തുകാർക്കെതിരെ ഞങ്ങൾ ഇപ്പോൾ ഒരു കരസേനാ ഓപ്പറേഷൻ ആരംഭിക്കാൻ...

അമേരിക്ക പിടിച്ചെടുത്ത എണ്ണക്കപ്പലിൽ മൂന്ന് ഇന്ത്യക്കാർ ഉൾപ്പെട്ടതായി സൂചന

വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ വെച്ച് ഇന്നലെ അമേരിക്ക പിടിച്ചെടുത്ത എണ്ണക്കപ്പലിൽ മൂന്ന് ഇന്ത്യക്കാർ ഉൾപ്പെട്ടതായി സൂചന. റഷ്യൻ പതാകയുള്ള കപ്പൽ മരിനീരയിലെ 28 ജീവനക്കാരിൽ മൂന്ന് ഇന്ത്യക്കാരും ഉണ്ടായിരുന്നുവെന്നാണ് റിപോർട്ടുകൾ. ബെല്ല 1...

ശസ്ത്രക്രിയയിൽ ഗുരുതര പിഴവ്; തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ആശുപത്രിക്കെതിരെ ​ഗുരുതര ചികിത്സാപിഴവ് പരാതി ഉയർന്ന സംഭവത്തിൽ കൻോൺമെന്റ് പൊലീസ് കേസെടുത്തു. ഇടുപ്പ് എല്ലിന് നടത്തിയ ശസ്ത്രക്രിയയിൽ ആണ് ഗുരുതര ചികിത്സാ പിഴവ് സംഭവിച്ചത്. രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെ...

പാലക്കാട് നിയമസഭ സീറ്റിലേക്ക് ഡി സി സി അധ്യക്ഷൻ എ തങ്കപ്പനെ മത്സരിപ്പിക്കണമെന്ന് ജില്ലാ നേതൃത്വം

പാലക്കാട് നിയമസഭ സീറ്റിലേക്ക് പുതിയ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ നേതൃത്വം. ഡി.സി.സി അധ്യക്ഷൻ എ. തങ്കപ്പനെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. കോൺഗ്രസ് പാലക്കാട് ജില്ലാ നേതൃയോഗത്തിലാണ് ഈ ആവശ്യം ഉയർന്നത്. ആരോപണവിധേയനായ...

“വ്യാപാര കരാർ യാഥാർത്ഥ്യമാകാത്തത് മോദി വിളിക്കാത്തതിനാൽ”: യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്

ഇന്ത്യയും യുഎസും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന വ്യാപാര കരാർ യാഥാർത്ഥ്യമാകാൻ കഴിയാത്തത് നയപരമായ വ്യത്യാസങ്ങൾ കൊണ്ടല്ല, മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൊണാൾഡ് ട്രംപുമായി നേരിട്ട് സംസാരിക്കാൻ വിസമ്മതിച്ചതുകൊണ്ടാണെന്ന് യുഎസ് വാണിജ്യ സെക്രട്ടറി...