കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് അന്വേഷിച്ച മലയാളി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് നീക്കി. ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെതിരെയാണ് നടപടി. നിർബന്ധിത വിരമിക്കൽ നിർദേശിച്ച് ധനകാര്യമന്ത്രാലയം മൂന്നു ദിവസം മുൻപ് ഉത്തരവിറക്കിയിരുന്നു. വെള്ളിയാഴ്ചയാണ് രാഷ്ട്രപതി തീരുമാനത്തിൽ ഒപ്പുവച്ചത്.
കൈക്കൂലിയടക്കം നിരവധി ആക്ഷേപങ്ങളില്‍ രാധാകൃഷ്ണനെതിരെ അന്വേഷണം നടത്തിയിരുന്നു. നിലവിൽ ജമ്മു കശ്മീരിൽ ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു. റെയ്ഡ് വിവരം ചോർത്തി എന്നതടക്കം ഗുരുതര ആക്ഷേപങ്ങളാണ് രാധാകൃഷ്ണനെതിരെ ഉയർന്നത്

