ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങി, പ്രതിഷേധം ശക്തമാക്കി സംഘടനകൾ

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കാനിരിക്കെ പ്രതിഷേധം ശക്തമാക്കി സംഘടനകൾ. ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ ഇന്ന് സംഘർഷത്തിന് സാധ്യത കണക്കിലെടുത്ത് വലിയ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിട്ടുള്ളത്. കഴിഞ്ഞ ആറു ദിവസമായി തടസ്സപ്പെട്ടിരുന്ന ടെസ്റ്റുകള്‍ പൊലിസ് സംരക്ഷണത്തിൽ ഇന്ന് മുതൽ പുനരാരംഭിക്കാനായിരുന്നു ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദ്ദേശം. സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ടെസ്റ്റിനെത്തുന്നവരെ സമരം നടത്തുന്നവർ മടക്കിയയച്ച കാഴ്ചയാണ് ഇന്നും ഉണ്ടായത്. ലിസ്റ്റ് ചെയ്തവരുടെ പേരുകൾ ഉദ്യോഗസ്ഥർ വായിച്ചെങ്കിലും എത്തിയിരുന്നില്ല.

ഇന്നലെ ചേർന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് ഇന്ന് മുതിൽ ഡ്രൈവിഗ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചത്. ഗതാഗത വകുപ്പ് കർശനമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. നിർദേശം പാലിക്കാൻ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. സമരം ശക്തമാക്കുമെന്ന് സമര സമിതിയും അറിയിച്ചിട്ടുണ്ട്. ഈ മാസം 13 ന് സംഘടനകൾ സെക്രട്ടറിയേറ്റ് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.

പരിഷ്‌കരിച്ച സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് മാത്രം ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ തലത്തിൽ നിന്ന് നൽകിയിരിക്കുന്ന നിര്‍ദേശം. മോട്ടോർ വാഹനവകുപ്പിന് സ്വന്തമായി സ്ഥലമുളളടിത്താണ് ഇന്ന് ടെസ്റ്റ് നടക്കുക. മറ്റ് സ്ഥലങ്ങളിൽ തിങ്കളാഴ്ച മാത്രമേ പകരം സൗകര്യം ഒരുങ്ങുകയുള്ളൂ. കെ എസ് ആർ ടി സിയുടെ സ്ഥലങ്ങളിൽ ഉള്‍പ്പടെ ടെസ്റ്റ് നടത്താനാണ് തീരുമാനം. സംസ്ഥാനത്ത് ആകെ 86 ഡ്രൈവിംഗ് ടെസ്റ്റ് ​ഗ്രൗണ്ടുകളാണുള്ളത്. ഇതിൽ 77 എണ്ണം ഡ്രൈവിങ് സ്‌കൂളികളിടേതാണ്. 9 എണ്ണം മാത്രമാണ് സർക്കാർ , മോട്ടോർ വാഹന വകുപ്പ് ഗ്രൗണ്ടുകൾ ഉള്ളത്. അത്കൊണ്ട് തന്നെ KSRTC യുടെ ഭൂമിയിൽ, മറ്റു സർക്കാർ ഭൂമിയിലെ ഗ്രൗണ്ടുകൾ എന്നിവിടങ്ങളിൽ ടെസ്റ്റുകൾ നടത്താനാണ് തീരുമാനം.

‘അമ്മ’ ട്രഷറര്‍ സ്ഥാനത്തുനിന്ന് പിൻവാങ്ങുന്നുവെന്ന് ഉണ്ണി മുകുന്ദന്‍

നടൻ ഉണ്ണിമുകുന്ദൻ അമ്മ ട്രഷറർ സ്ഥാനം രാജിവെച്ചു. സിനിമകളിലെ തിരക്ക് പരിഗണിച്ചാണ് രാജി. സമൂഹമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം അറിയിച്ചത്.നിലവിൽ അഡോഹ് കമ്മിറ്റിയാണ് അമ്മക്കുള്ളത്. നേരത്തെ സിദ്ദിഖ് ആയിരുന്നു...

ഐഎസ്ആർഒ ചെയർമാനായ എസ് സോമനാഥ് വിരമിച്ചു, വി നാരായണൻ ചുമതലയേറ്റു

ഐഎസ്ആർഒ ചെയർമാനായ എസ് സോമനാഥ് വിരമിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാനായ വി. നാരായണൻ ചുമതലയേറ്റു. പുതിയ നേതാവായി കേന്ദ്രസർക്കാരിന്റെ നോമിനേഷൻ കമ്മിറ്റിയാണ് നാരായണനെ തെരഞ്ഞെടുത്തത്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ മേലാട്ടുവിളൈ ഗ്രാമത്തിൽ നിന്നുള്ളയാളാണ് നാരായണൻ....

മഹാ കുംഭമേള 2025: മകരസംക്രാന്തി ദിനത്തിൽ ആദ്യ ‘അമൃത സ്‌നാനം’

ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനമായ മഹാ കുംഭമേളയുടെ ആദ്യ 'അമൃത സ്‌നാനം' ഇന്ന് മകരസംക്രാന്തി ദിനത്തിൽ നടക്കും. ഭക്തരെ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കുകയും മോക്ഷത്തിലേക്കുള്ള പാത തുറക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്ന ഈ വിശുദ്ധ...

ഇന്ന് മകരവിളക്ക്, ഭക്തിസാന്ദ്രമായി സന്നിധാനം

ശബരിമല മകരവിളക്ക് ഇന്ന്. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ഇന്ന് ഉച്ചക്ക് 12 മണി...

ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകാം, ശക്തമായ വിമര്‍ശനമുയർത്തി ഹൈക്കോടതി

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ജാമ്യം സംബന്ധിച്ച ഉത്തരവ് 3.30ഓടെ പുറത്തുവരും. ബോബി ചെമ്മണ്ണൂരിനെതിരെ ശക്തമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടെ ബോബി...

ദുബായ് ഇന്‍റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്‍റ് ഫോറത്തിന്റെ പത്താം എഡിഷൻ നാളെ തുടങ്ങും

ദുബായ് ഇന്‍റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്‍റ് ഫോറത്തിന്റെ പത്താം എഡിഷന് മദീനത്ത് ജുമൈറയിൽ നാളെ തുടക്കമാവും. "സുസ്ഥിര ഭാവി" എന്ന പ്രമേയത്തിൽ ആണ് നാളെയും മറ്റന്നാളും പരിപാടി നടക്കുക. യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ...

ബോബി ചെമ്മണ്ണൂരിനെ കാണാൻ ജയിലിൽ 3 വിഐപികൾ എത്തിയെന്ന് റിപ്പോർട്ട്

കാക്കനാട്ടെ ജയിലിൽ ബോബി ചെമ്മണ്ണൂരിനെ 3 വിഐപികൾ എത്തി. എന്നാൽ ഈ വന്നത് ആരെന്നോ എന്തിനു വേണ്ടി വന്നു എന്നോ അല്ലെങ്കിൽ ഇവരുടെ ഉദ്ദേശ്യം എന്തായിരുന്നു എന്നോ ആർക്കും അറിയില്ല. മാത്രമല്ല ജയിലിലേക്ക്...

യാത്രക്കാരുടെ ഹാൻഡ്ബാഗേജ് ഭാര പരിധി ഉയർത്തി എയർ അറേബ്യ

വിമാന യാത്രയിൽ കയ്യിൽ കരുതാവുന്ന ഹാൻഡ്ബാഗേജ് ഭാര പരിധി എയർ അറേബ്യ ഉയർത്തി. ഇനി മുതൽ എയർ അറേബ്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് 10 കിലോ വരെ ഭാരം കൈയ്യിൽ കരുതാനാവും. ഏഴ്...