കേരളത്തിൽ സ്ത്രീധന ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഗണ്യമായ കുറവുണ്ടായി എന്ന് പറയുമ്പോഴക്കും സ്ത്രീധന പീഡനങ്ങൾക്ക് കുറവില്ല എന്ന കണക്കാണ് പുറത്തുവരുന്നത്. കേരളത്തിന് അങ്ങേയറ്റം അപമാനകരമായ കണക്കുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. ഏഴു വർഷത്തിനിടെ 92 മരണങ്ങളാണ് കേരളത്തിൽ ഉണ്ടായത്.
2016- 25 പേർ, 2017- 12, 2018- 17, 2019- 8, 2020- 6, 2021- 9, 2022- 8, 2023( ഒക്ടോബർ വരെ) – 7 പേർ എന്നിങ്ങനെ ആണ് സ്ത്രീധന ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട മരണത്തിന്റെ കണക്കുകൾ പറയുന്നത്.
ഗാർഹിക പീഡന പരാതികൾ ഓരോ വർഷവും കേസുകൾ ആയിരക്കണക്കിനാണ്. ഗാർഹിക പീഡനത്തിന്റെ പേരിൽ എടുത്തിരിക്കുന്ന കേസുകളുടെ കണക്കുകൾ
2016- 3455, 2017- 2856, 2018- 2046,2019- 2970,2020 – 2707,2021- 4997,2022- 5019,
2023 ( ഒക്ടോബർ വരെ) – 3997