പി സി ജോർജിന്റെആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ, നിരീക്ഷണത്തിൽ തുടരുന്നു

ചാനൽ ചർച്ചയിൽ മത വിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാന്‍റിലായതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പി സി ജോർജ് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുന്നു. ഇസിജി വേരിയേഷനെ തുടർന്നാണ് പി സി ജോർജിനെ ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഐസിയുവിൽ പ്രവേശിപ്പിച്ചത്. ഉയർന്ന രക്തസമ്മർദവും ഹൃദയമിടിപ്പിലെ വ്യതിയാനവും മൂലമാണ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. കാർഡിയോളജി ഐസിയുവിലേക്ക് മാറ്റി പൊലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ കഴിയുമെന്നാണ് വിവരം.

48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. നിലവിൽ ജോർജിന്‍റെ ആരോഗ്യം തൃപ്തികരമാണ്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തും. അതേസമയം അടുത്ത ദിവസം പി സി ജോർജ് വീണ്ടും ജാമ്യപേക്ഷ നൽകും. പാലാ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് വൈദ്യ പരിശോധനയ്ക്കായി കോട്ടയം മെഡ‍ിക്കൽ കോളേജിൽ എത്തിച്ചപ്പോഴാണ് അദ്ദേഹത്തിൻ്റെ ഇസിജിയിൽ വേരിയേഷൻ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പി സി ജോർജിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ കോടതിയിൽ ശക്തമായ വാദ പ്രതിവാദങ്ങളാണ് നടന്നത്. എന്നാൽ കോടതി മുൻകാല വിദ്വേഷ പരാമർശങ്ങൾ കൂടി കണക്കിലെടുത്ത് ജാമ്യം നൽകാനാവില്ലെന്ന് തീരുമാനിച്ചു. അതേസമയം, ആശുപത്രിലെത്തിയ ജോർജിന് മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവർത്തകർ ഒപ്പം കൂടി. പൊലീസിനെ വെട്ടിച്ച് കോടതിയിൽ കീഴടങ്ങിയ പിസി ജോർജിൻ്റെ ജാമ്യാപക്ഷേ കോടതി തള്ളിക്കൊണ്ടാണ് കോടതി റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്. പി.സി ജോർജ് മുൻപും ജാമ്യ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടെന്നും കസ്റ്റഡി അനിവാര്യമെന്നും ​പ്രോസിക്യൂഷൻ വാദിച്ചിരുന്നു

കൂട്ടക്കൊലപാതകം; പ്രതിക്ക് ആർഭാടജീവിതത്തിന് പണം ലഭിച്ചില്ല, ലഹരി ഉപയോഗിച്ചതായി കണ്ടെത്തൽ

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകം പ്രതിക്ക് ആർഭാട ജീവിതത്തിന് പണം ലഭിക്കാതെ വന്നതിനെ തുടർന്നുള്ള വൈരാഗ്യം മൂലമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. 23 വയസ്സുകാരനായ അഫാൻ സഹോദരനും പെൺസുഹൃത്തും ഉൾപ്പടെ അഞ്ചു പേരുടെ ജീവനെടുത്തത്...

സിഎജി റിപ്പോർട്ടിനെച്ചൊല്ലി ഡൽഹി നിയമസഭയിൽ ബഹളം, അതിഷി ഉൾപ്പെടെ 12 എഎപി എംഎൽഎമാർക്ക് സസ്‌പെൻഷൻ

മദ്യനയ അഴിമതിയെക്കുറിച്ചുള്ള കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (CAG) റിപ്പോർട്ടിനെച്ചൊല്ലിയുണ്ടായ ബഹളത്തെത്തുടർന്ന് മുൻ ഡൽഹി മുഖ്യമന്ത്രി അതിഷി ഉൾപ്പെടെ പന്ത്രണ്ട് ആം ആദ്മി പാർട്ടി എംഎൽഎമാരെ നിയമസഭാ സമ്മേളനത്തിൽ നിന്ന്...

യുഎൻ പ്രമേയത്തിൽ അമേരിക്ക റഷ്യക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി, ഇന്ത്യ വിട്ടുനിന്നു

യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട യുഎൻ പ്രമേയത്തിൽ റഷ്യക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് യുഎസ്. ദീർഘകാലമായി തുടരുന്ന വിദേശനയത്തിൽ നിന്നുള്ള നിർണായകമാണ് അമേരിക്കയുടെ നിലപാട് മാറ്റം. യൂറോപ്പിന്റെ പിന്തുണയോടെ അവതരിപ്പിച്ച പ്രമേയത്തിന് എതിരായാണ് യുഎസ്...

മഹാകുംഭമേള നാളെ അവസാനിക്കും: മഹാശിവരാത്രിയിലെ അമൃത് സ്നാനത്തിൽ ഒരു കോടിയിലധികം പേർ പങ്കെടുക്കാൻ സാധ്യത

ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനമായ മഹാ കുംഭമേള അവസാനിക്കാൻ ഒരു ദിനം മാത്രം ശേഷിക്കെ നാളെ മഹാശിവരാത്രിയിലെ അവസാന അമൃത് സ്നാനത്തിൽ ഒരു കോടിയിലധികം പേർ പങ്കെടുക്കാൻ സാധ്യത. മഹാ കുംഭമേളയുടെ അവസാന...

ഗില്ലൻബാരി സിൻഡ്രോം ബാധിച്ച് 58കാരൻ മരിച്ചു, കേരളത്തിൽ ആദ്യ മരണം

മൂവാറ്റുപുഴ വാഴക്കുളം കാവനയിൽ 58കാരൻ ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു മരിച്ചു. കാവന തടത്തിൽ ജോയ് ഐപ് (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ജോയ് ഇന്നലെയാണ് മരിച്ചത്....

യുഎഇയിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത

യുഎഇയിൽ ഇന്നും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതായി മുന്നറിയിപ്പ്. വടക്കു കിഴക്കൻ പ്രദേശങ്ങളിലും തീരദേശ മേഖലകളിലും പൊടി നിറഞ്ഞതും മേഘാവൃതവുമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി. പകൽസമയത്ത് മഴ...

റമദാൻ മാസത്തിൽ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം കുറച്ചു

റമദാനിൽ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് രണ്ട് മണിക്കൂർ ജോലി സമയം ഇളവ് നൽകുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണവും അതിന്റെ ഭേദഗതികളും സംബന്ധിച്ച 2021 ലെ...

ചാമ്പ്യൻസ് ട്രോഫി; ഇന്ത്യ-പാകിസ്ഥാൻ മത്സരം ജിയോഹോട്ട്സ്റ്റാറിൽ റെക്കോർഡ് വ്യൂവർഷിപ്പ്

ഫെബ്രുവരി 23 ഞായറാഴ്ച നടന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചാമ്പ്യൻസ് ട്രോഫി മത്സരം ജിയോഹോട്ട്സ്റ്റാറിൽ റെക്കോർഡുകൾ തകർത്തു. ഞായറാഴ്ച ദുബായിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരം പുതിയ പ്ലാറ്റ്‌ഫോമായ...