സിദ്ധിഖിന് യാത്രാമൊഴിയേകി കലാകേരളം, മൃതദേഹം എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി

ഇന്നലെ അന്തരിച്ച സംവിധായകൻ സിദ്ധിഖിന് സിനിമാ ലോകവും ചലച്ചിത്ര പ്രേമികളും ഉൾപ്പെടെ കലാകേരളം വിടചൊല്ലി. സിദ്ധിഖിന്റെ ഭൗതികദേഹം എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുജനങ്ങൾക്കും സിനിമാ മേഖലയിലുള്ളവർക്കും ആദരാഞ്ജലി അർപ്പിക്കാൻ അവസരം നൽകിയശേഷം പതിനൊന്നരയോടെ മൃതദേഹം പളളിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ചലച്ചിത്ര പ്രവർത്തകരും നാട്ടുകാരും അവിടെയും അന്ത്യാഞ്ജലി അർപ്പിച്ചു. നാലരയോടെയാണ് വിലാപയാത്രയായി എറണാകുളം സെൻട്രൽ ജുമാ മസ്ജിദിലേക്ക് നീങ്ങി. പള്ളിയിൽ ഔദ്യോഗിക ബഹുമതി നൽകിയ ശേഷം നിസ്കാര ചടങ്ങുകൾക്ക് പിന്നാലെ ഖബർസ്ഥാനിൽ ഖബറടക്കം നടന്നു.

സിനിമാമേഖലയിൽ നിരവധി പേര് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. ചേതനയറ്റ പ്രിയ സുഹൃത്തിനെക്കണ്ട് നടനും സംവിധായകനുമായ ലാൽ പലപ്പോഴും വിങ്ങിപ്പൊട്ടി. മമ്മൂട്ടി, ജയറാം, സായികുമാർ, ജഗദീഷ്, ഫാസിൽ, സിബി മലയിൽ, ബി ഉണ്ണികൃഷ്ണൻ, മേജർ രവി, കമൽ തുടങ്ങി താരങ്ങളും സംവിധായകരുമടക്കം സിനിമാ മേഖല ഒന്നാകെ യാത്രാമൊഴി ചൊല്ലാൻ എത്തിയിരുന്നു.

ഇന്നലെ രാത്രി 9 മണിയോടെയാണ് സംവിധായകന്‍ സിദ്ധിഖ് അന്തരിച്ചത്. സിദ്ധിഖ് രണ്ടു ദിവസമായി കൊച്ചി അമൃത ആശുപത്രിയില്‍ എക്മോ സപ്പോർട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു. അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷകൾക്കിടയിലാണ് ഹൃദയാഘാതം സംഭവിച്ച്‌ മരണത്തിന് കീഴടങ്ങിയത്.

രാഷ്ട്രപതി ദ്രൗപദി മുർമു ഈ മാസം 22ന് ശബരിമല സന്ദർശിക്കും

രാഷ്ട്രപതി ദ്രൗപദി മുർമു ഈ മാസം 21ന് കേരളത്തിലെത്തും. വൈകിട്ട് 6.20ന് ആണ് രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തുക. അന്ന് രാത്രി രാജ്ഭവനില്‍ താമസിക്കും. 22ന് രാവിലെ 9.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലേക്കു...

അർജന്റീന- ഓസ്ട്രേലിയ സൂപ്പർ പോരാട്ടം നവംബർ 17ന്, ടിക്കറ്റ് നിരക്കുകള്‍ രണ്ട് ദിവസത്തിനകം

കൊച്ചി: ഫുട്ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന അർജന്റീന- ഓസ്ട്രേലിയ സൂപ്പർ പോരാട്ടം നവംബർ 17ന് നടക്കുമെന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്ബനി എംഡി ആന്റോ അഗസ്റ്റിൻ. അർജന്റീന ഫുട്ബോള്‍ അസോസിയേഷനില്‍ നിന്ന് തിയതി സംബന്ധിച്ച്‌ സ്ഥിരീകരണം...

ഹിജാബ് വിവാദം; രണ്ട് ദിവസത്തിന് ശേഷം സ്കൂൾ തുറന്നു, പരാതിക്കാരി അവധിയില്‍

എറണാകുളം പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദം തുടരുന്നതിനിടെ രണ്ടുദിവസത്തെ അവധിക്ക് ശേഷം സെന്‍റ് റീത്താസ് പബ്ലിക് സ്കൂൾ തുറന്നു. പരാതിക്കാരിയായ എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനി അവധിയിലാണ്. ആരോഗ്യ പ്രശ്നങ്ങൾ കാരണം അവധിയെടുത്തതാണെന്ന് രക്ഷിതാവ്...

ദേശീയ സുരക്ഷാ വിവരങ്ങൾ നിയമവിരുദ്ധമായി കൈവശം വച്ചതിന് ഇന്ത്യൻ-അമേരിക്കൻ വംശജൻ യുഎസിൽ അറസ്റ്റിൽ

ഇന്ത്യൻ-അമേരിക്കൻ വിശകലന വിദഗ്ദ്ധയും ദക്ഷിണേഷ്യൻ നയത്തിലെ ദീർഘകാല ഉപദേഷ്ടാവുമായ ആഷ്‌ലി ടെല്ലിസ് യുഎസിൽ അറസ്റ്റിൽ. രഹസ്യ രേഖകൾ കൈവശം വച്ചതിനും ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. കോടതി രേഖകൾ പ്രകാരം, 64...

ജയ്‌സൽമീറിൽ ഓടുന്ന ബസിന് തീ പിടിച്ച് അപകടം; 20 പേർക്ക് ദാരുണാന്ത്യം

ജയ്പൂർ: രാജസ്ഥാനിലെ ജയ‌്സാൽമീറിൽ ഓടുന്ന ബസിന് തീ പിച്ച് അപകടം. 20 ഓളം പേർ മരിച്ചതായാണ് വിവരം. ഓടിക്കൊണ്ടിരുന്ന സ്വകാര്യ എസി സ്ലീപ്പർ ബസിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പൊള്ളലേറ്റ നിരവധി...

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; 6 ജില്ലകളിൽ മഞ്ഞ അലർട്ട്

സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി അടുത്ത നാലു ദിവസം വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 15/10/2025 (ഇന്ന്): തിരുവനന്തപുരം, കൊല്ലം,...

ഒളി മങ്ങാതെ സ്വർണ്ണം, വില സർവകാല റെക്കോഡിൽ

സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയരുകയാണ്. ഇന്നും സ്വർണ്ണവില സർവകാല റെക്കോഡോടെ വർധിച്ചു. സംസ്ഥാനത്ത് പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ഒരു പവൻ സ്വർണ്ണാഭരണം വാങ്ങാൻ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ...

ഹിജാബ് വിവാദം; സ്കൂളിന് വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം പുതിയ തലത്തിലേക്ക്. ഹിജാബുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്കൂളിന്റെ ഭാ​ഗത്ത് നിന്ന് ​ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് ആവർത്തിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ശിരോവസ്ത്രം...