ദാമ്പത്യഭദ്രതയ്ക്കും ഉത്തമ പങ്കാളിയെ ലഭിക്കുന്നതിനും ഹിന്ദു വിശ്വാസപ്രകാരം ഏറ്റവും പ്രധാനപ്പെട്ടതാണ് ധനുമാസത്തിലെ തിരുവാതിര വ്രതം. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും ഐശ്വര്യത്തിനുമായി സുമംഗലികളും, ഉത്തമ ദാമ്പത്യത്തിനായി കന്യകമാരും ഈ വ്രതം അനുഷ്ഠിക്കുന്നു. ശ്രീപരമേശ്വരന്റെ ജന്മനാളായ തിരുവാതിര നാളില്‍ ശിവപാര്‍വ്വതിമാരെ ഭജിക്കുന്നത് അതിവിശിഷ്ടമാണ്. ധനുമാസത്തിലെ അശ്വതി മുതല്‍ പുണര്‍തം വരെ ഏഴ് നാളത്തെ തിരുവാതിര വ്രതം സ്ത്രീകള്‍ക്കായിട്ടാണ് ശാസ്ത്രം നിശ്ചയിച്ചിരിക്കുന്നത്. ധനുമാസത്തിലെ തിരുവാതിര വരുന്ന മാര്‍ഗ്ഗശീര്‍ഷ മാസം ശ്രീ പരമശിവന്റെ ശരീരമായി കല്‍പ്പിക്കപ്പെടുന്നു. ഓരോ നക്ഷത്രവും ശിവന്റെ ശരീരഭാഗങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നാണ് വിശ്വാസം.
മൂലം നക്ഷത്രം കാലടിയും, രോഹിണി കണങ്കാലും, അശ്വതി സ്‌കന്ധയും, പൂരാടം-ഉത്രാടങ്ങള്‍ തുടകളും, പൂര-ഉത്രങ്ങള്‍ ഗുഹ്യദേശവും, കാര്‍ത്തിക കടിതടവും, പൂരുരുട്ടാതി-ഉതൃട്ടാതികള്‍ നാഭിയും, രേവതി കക്ഷവും, അനിഴം പുറവും, അവിട്ടം വയറും, അത്തം കൈത്തലവും, വിശാഖം കൈകളും, പുണര്‍തം കൈവിരലുകളും, ആയില്യം നഖങ്ങളും, തൃക്കേട്ട കഴുത്തും, തിരുവോണം കര്‍ണ്ണവും, പൂയം മുഖവും, ചോതി ചുണ്ടും പല്ലുകളും, ചതയം ഹാസവും, മകം മൂക്കും, മകയിരം കണ്ണുകളും, ചിത്തിര നെറ്റിയും, ഭരണി ശിരസ്സും, ആതിര മുടിയുമായാണ് ശ്രീപരമശിവനെ സങ്കല്‍പ്പിക്കുന്നത്.ഇങ്ങനെ ശിവനെ വ്രതമെടുത്ത് പൂജിക്കുകയും, അറിവുള്ളവര്‍ക്ക് അന്നദാനം നടത്തുകയും ചെയ്യുന്നവര്‍ രോഗങ്ങളിലും അപായങ്ങളിലും നിന്ന് വിമുക്തരാവുകയും കൃഷിസമ്പത്തും ധനസമ്പത്തും വര്‍ധിക്കുമെന്നും മഹാഭാരതം പറയുന്നു. മാസം മുഴുവന്‍ വ്രതമനുഷ്ഠിക്കുന്നത് ശ്രേയസ്‌കരമെന്നുമാണ് വിശ്വാസം.
തിരുവാതിര വ്രതത്തിലെ മുഖ്യകര്‍മ്മം സ്‌നാനമാണ്. തിരുവാതിര നാളില്‍ പുലര്‍ച്ചെ മൂന്നു മണിക്ക് മുമ്പ് അഷ്ടമംഗല്യത്തോടുകൂടി വീട്ടമ്മമാര്‍ പാട്ടുപാടി കുളത്തിലേക്ക് പോകും. ”ധനുമാസത്തില്‍ തിരുവാതിര ഭഗവാന്‍ തന്റെ തിരുനാളാണ്…’ എന്ന പാട്ടാണ് സാധാരണ പാടുന്നത്. കുളത്തില്‍ നീന്തിത്തുടിക്കലും വെള്ളത്തുള്ളികള്‍ തെറിപ്പിച്ചുകൊണ്ടുള്ള ‘മലരുവറുക്കല്‍’ എന്ന വിനോദവും ഇതോടൊപ്പം ഉണ്ടാകും. ഇന്നത്തെ കാലത്ത് ഈ ആചാരങ്ങള്‍ പൂര്‍ണമായി അനുഷ്ഠിക്കാന്‍ സൗകര്യമില്ലെന്നതും യാഥാര്‍ത്ഥ്യമാണ്. എങ്കിലും ഭക്തിയും ശുദ്ധിയും പ്രധാനമാണ് എന്ന ബോധം നിലനില്‍ക്കുന്നു.

തിരുവാതിര വ്രതം നോല്‍ക്കുന്നവര്‍ കണിശമായ ചില ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്. വ്രതദിവസം അരിഭക്ഷണം പൂര്‍ണ്ണമായും ഒഴിവാക്കണം. ഉള്ളി, കാച്ചിയ പപ്പടം എന്നിവ പാടില്ല. കിഴങ്ങുവര്‍ഗ്ഗങ്ങള്‍ പുഴുങ്ങിയതോ തിരുവാതിര പുഴക്കോ കഴിക്കാവുന്നതാണ്. സന്ധ്യയ്ക്ക് മുന്‍പ് കുളി കഴിഞ്ഞ് സെറ്റ് മുണ്ട് ധരിക്കണം. കണ്ണെഴുതി സിന്ദൂരം ചാര്‍ത്തി തലയില്‍ ദശപുഷ്പമോ തുളസിയോ മുല്ലപ്പൂവോ ചൂടണം. സുമംഗലികള്‍ സീമന്ത രേഖയില്‍ സിന്ദൂരം അണിയാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നിലവിളക്ക് തെളിച്ച് ഗണപതിക്ക് ഒരുക്കി വെറ്റില, അടയ്ക്ക, അഷ്ടമംഗല്യം എന്നിവ വയ്ക്കണം. ഗണപതി, പാര്‍വ്വതി, പരമശിവന്‍ എന്നിവരെ ധ്യാനിച്ച് ‘ഓം നമഃശിവായ’ എന്ന മന്ത്രം ജപിക്കണം.