തൃശൂരിൽ കൊച്ചുമകൻ വയോധിക ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. പുന്നയൂർക്കുളം വടക്കേക്കാട് വൈലത്തൂർ അണ്ടിക്കോട്ടുകടവു പനങ്ങാവ് അബ്ദുല്ല (75), ഭാര്യ ജമീല (64) എന്നിവരെയാണു കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചെറുമകന്‍ അക്മലിനെ (27) അറസ്റ്റ് ചെയ്തു. കൊച്ചുമകൻ മയക്കുമരുന്നിന് അടിമയാണെന്നും റിപോർട്ടുകൾ ഉണ്ട്. മാനസിക ദൗർബല്യമുള്ള ആളാണെന്നും നാട്ടുകാർ പറയുന്നു. കൃത്യത്തിനുശേഷം ഇയാൾ ഓടിരക്ഷപ്പെട്ട ഇയാളെ പിന്നീട് നടത്തിയ തിരച്ചിലില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.