തിരുവനന്തപുരം കോർപറേഷൻ കത്ത് വിവാദവുമായി ബന്ധപ്പെട്ട കേസ് തള്ളണമെന്ന കോർപഷന്റെ ആവശ്യം തള്ളിക്കളഞ്ഞ് ഓംബുഡ്സ്മാൻ. ഹൈക്കോടതി കേസ് തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് ഓംബുഡ്സ്മാന്റെ മുന്നിലുള്ള കേസ് തള്ളിക്കളയണമെന്ന് കോർപറേഷൻ സെക്രട്ടറി ആവശ്യപ്പെട്ടത്. ഇതാണ് ഓംബുഡ്സ്മാൻ നിരസിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർ ഷാ പാലോട് ആണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. എന്നാൽ ഈ തീരുമാനം മേയർ ആര്യാ രാജേന്ദ്രന് തിരിച്ചടിയായേക്കും. കേസിൽ സിപിഎം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പനെ പ്രതിചേർക്കണമെന്ന സുധീർ ഷായുടെ ആവശ്യം ഓംബുഡ്സ്മാൻ പരിശോധിക്കും. ഫെബ്രുവരി ഇരുപത്തിരണ്ടിന് ഹർജി പരിഗണിക്കും.