ലോക കേരള സഭയുടെ പേരിൽ നടക്കുന്നത് കൊള്ളയാണെന്നും ഈ കൊള്ളയ്ക്ക് ഇന്നല്ലെങ്കിൽ നാളെ മറുപടി നൽകേണ്ടിവരും എന്നും കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ പറഞ്ഞു. ലോക കേരളസഭ പരിപാടി നടത്തുന്നത് സംസ്ഥാന സർക്കാരിനിന്റെ ധൂർത്തും വരേണ്യ വർഗ്ഗത്തിന് വേണ്ടിയുള്ള ഏർപ്പാടുമാണെന്ന് കഴിഞ്ഞ ദിവസം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്പോൺസർഷിപ്പ് എന്നത് വെറുമൊരു പേരാണ് എന്നും ബക്കറ്റ് പിരിവ് നടത്തുന്നവർ വേറൊരു പേരിൽ പിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനു പിന്നാലെയാണ് കെ മുരളീധരന്റെ പ്രതികരണം.