തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറയുന്നു, മത്സരിക്കാൻ ഇല്ലെന്ന് കോൺഗ്രസ്സ് നേതാവ് കെ. ബാബു

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ ദീർഘകാലം കോൺഗ്രസിന്റെ കരുത്തായിരുന്ന മുതിർന്ന നേതാവ് കെ. ബാബു ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. താൻ മത്സരിക്കുന്നില്ലെങ്കിലും തൃപ്പൂണിത്തുറ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്നും മികച്ച സ്ഥാനാർഥിയെ പാർട്ടി നേതൃത്വം പ്രഖ്യാപിക്കുമെന്നും കെ.ബാബു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “എല്ലാ മേഖലയിൽനിന്നും വലിയ പിന്തുണ പൊതുപ്രവർത്തന രംഗത്ത് ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ഒന്നുമല്ലാതിരുന്ന എന്നെ ഇവിടെവരെ എത്തിച്ചതിൽ കോൺഗ്രസും തൃപ്പൂണിത്തുറയിലെ ജനങ്ങളും വലിയ പങ്കാണ് വഹിച്ചത്. സാധാരണക്കാരനായിരുന്ന എന്നെ 1991ൽ കോൺഗ്രസ് നേതൃത്വം തൃപ്പൂണിത്തുറയിൽ സ്ഥാനാർഥിയാക്കി തീരുമാനിച്ചു” ബാബു പറഞ്ഞു. കൊച്ചിയിൽ കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം തന്റെ പിൻവാങ്ങൽ തീരുമാനം അറിയിച്ചത്. പാർട്ടി നേതൃത്വം മുഴുവൻ താൻ വീണ്ടും ജനവിധി തേടണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ ഈ തീരുമാനമെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

1991 മുതൽ 2011 വരെ കെ.ബാബു തൃപ്പൂണിത്തുറയിൽ തുടർച്ചയായി വിജയിച്ചു. 1991-ൽ സി.പി.എമ്മിന്റെ കരുത്തനായ നേതാവ് എം.എം. ലോറൻസിനെ വീഴ്ത്തിയാണ് കെ. ബാബു തൃപ്പൂണിത്തുറയിൽ തന്റെ ജൈത്രയാത്ര ആരംഭിച്ചത്. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ എക്‌സൈസ്-തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം, ബാർകോഴ വിവാദങ്ങൾക്കിടയിൽ 2016-ൽ എം. സ്വരാജിനോട് പരാജയപ്പെട്ടെങ്കിലും 2021-ൽ ശക്തമായ തിരിച്ചുവരവ് നടത്തി മണ്ഡലം തിരിച്ചുപിടിച്ചു.

എ ഗ്രൂപ്പിന്റെ ജില്ലയിലെ പ്രധാന നേതാവ് കൂടിയാണ് മുൻ എക്സൈസ് മന്ത്രി കൂടിയായ കെ.ബാബു. അനധികൃത സ്വത്ത് സമ്പാദന കേസിൽ ബാബുവിനെതിരെ ഇ.ഡിയുടെ കേസ് നിലവിലുണ്ട്. നേരത്തെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇ.ഡി മരവിപ്പിച്ചിരുന്നു. അങ്കമാലി നഗരസഭയുടെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യ ചെയർമാൻ എന്ന നിലയിൽ ശ്രദ്ധേയനായിരുന്ന ബാബു, ഏഴ് മത്സരങ്ങളിൽ നിന്ന് ആറ് വിജയങ്ങളുമായിട്ടാണ് ഇപ്പോൾ സജീവ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറയുന്നത്.

‘നീ പോ മോനെ വിജയാ… പ്രായമായില്ലേ?: പിണറായി വിജയന് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

'ഡാഷ് മോനെ രേവന്താ' വിളിയിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. 'നീ പോ മോനെ വിജയാ' എന്ന പരാമർശം രേവന്ത് റെഡ്ഡി ആവർത്തിച്ചു. ബൈ ബൈ പിണറായി...

ഇന്ധന പ്രതിസന്ധി; പാകിസ്ഥാനിൽ വിപണി ഇന്ന് മുതൽ നേരത്തെ അടച്ചുപൂട്ടാൻ ഉത്തരവിട്ട് പ്രധാനമന്ത്രി

ഇറാൻ യുദ്ധത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് പാകിസ്ഥാനിൽ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ്വിപണി നേരത്തെ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. നിർണായക യോഗത്തിന് ശേഷമാണ് തീരുമാനം. ഗൾഫിൽ യുദ്ധം രൂക്ഷമായതിനാൽ രാജ്യത്തുടനീളമുള്ള മാർക്കറ്റുകൾ, ബസാറുകൾ,...

ട്രെയിനുകളിൽ യാത്ര ചെയ്യരുത്; ഇറാനിയൻ പൗരന്മാർക്ക് ഇസ്രായേൽ മുന്നറിയിപ്പ്

ഇസ്രായേൽ പ്രതിരോധ സേന ഇറാനിലുടനീളമുള്ള ജനങ്ങളോട് തീവണ്ടികളും റെയിൽവേ ലൈനുകളും ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചു, ജീവൻ അപകടത്തിലാകുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച X-ലെ പേർഷ്യൻ ഭാഷയിലുള്ള അക്കൗണ്ട് വഴി പുറപ്പെടുവിച്ച മുന്നറിയിപ്പ്, ഒരു നിശ്ചിത...

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍, എക്സിറ്റ് പോളുകൾക്ക് ഇനി വിലക്ക്

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. തിരഞ്ഞെടുപ്പ് മുന്നോടിയായി വോട്ടർമാരുടെയും പോളിംഗ് സംവിധാനങ്ങളുടെയും കണക്ക് പുറത്തുവിട്ട രത്തൻ ഖേല്‍ക്കർ, പോളിംഗ് ദിനമായ ഏപ്രില്‍ 9ന് ശമ്പളത്തോടുകൂടിയ...

മൊജ്തബ ഖമേനി അബോധാവസ്ഥയിൽ, ആരോഗ്യനില ഗുരുതരമെന്നും റിപോർട്ടുകൾ

ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും ചികിത്സയിലായതിനാൽ തന്റെ ചുമതലകൾ നിർവഹിക്കാൻ കഴിയുന്നില്ലെന്നും പുതിയ ഇന്റലിജൻസ് മെമ്മോ അവകാശപ്പെട്ടതായി ‘ദി ടൈംസ്’ റിപ്പോർട്ട് ചെയ്തു. മൊജ്തബയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനും ഉന്നത പദവിയിൽ...

ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

ശബരിമല യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും യുവതികൾക്ക് പ്രവേശനം അനുവദിച്ചാൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആരാധന സ്വഭാവം മാറുമെന്നും കേന്ദ്രം സുപ്രീം കോടതിയെ...

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. തൃശൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ജോഷി വില്ലടം നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം അംഗീകരിച്ചു കൊണ്ടാണ് ഹർജി...

ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനെ ഒറ്റരാത്രികൊണ്ട് തകർക്കുമെന്ന് ട്രംപ്

യുദ്ധം അവസാനിപ്പിക്കാൻ ഡൊണാൾഡ് ട്രംപ് നൽകിയിരിക്കുന്ന അന്ത്യശാസനം അടുത്തിരിക്കെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ചൊവ്വാഴ്ച ഈസ്റ്റേൺ സമയം രാത്രി 8 മണി വരെയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. ഇറാനെ...