തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂര്‍ നെല്ലിമൂട്ടില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് വെട്ടേറ്റ് മരിച്ചു. സാം ജെ വല്‍സലമാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. നെല്ലിമൂട്ടിലെ ബന്ധുവീട്ടില്‍ വച്ച് ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് ഇന്നലെ സാമിന് വെട്ടേറ്റത്.
വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന സാം ജെ വല്‍സലത്തെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഐസിയുവില്പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് സാം മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.