സന്ദീപ് വാര്യരുടെ കോൺ​ഗ്രസ് പ്രവേശനത്തെ മഹത്വവൽക്കരിക്കുന്നു: മുഖ്യമന്ത്രി

സന്ദീപ് വാര്യരുടെ കോൺ​ഗ്രസ് പ്രവേശനത്തെ വലതുപക്ഷ മാധ്യമങ്ങൾ മഹത്വവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ ചെയ്ത കാര്യങ്ങളെല്ലാം മറന്ന് ഒരാളെ മഹാത്മാവായി ചിത്രീകരിക്കുകയാണെന്നും എന്തോ ചില പ്രശ്നങ്ങൾ വലതുപക്ഷ കേന്ദ്രത്തിൽ സംഭവിക്കുന്നുവെന്നും കണ്ണാടിയിലെ പൊതുയോഗത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

പാലക്കാട്ടെ മഹാഭൂരിപക്ഷം ജനങ്ങളും മാറ്റം ആ​ഗ്രഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വലുതുപക്ഷ കേന്ദ്രങ്ങൾ പരിഭ്രാന്തിയിലാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ചരിത്രം കുറിക്കുന്ന തെരഞ്ഞെടുപ്പാകും. വലതുപക്ഷ മാധ്യമങ്ങൾ ഒരു വ്യക്തിയുടെ കോൺഗ്രസ് പ്രവേശനത്തെ എന്തുകൊണ്ട് ഇത്ര വലിയ രീതിയിൽ മഹത്വവത്ക്കരിക്കുന്നത്. ഒറ്റപ്പാലം തെരഞ്ഞെടുപ്പാണ് ഓർമ വരുന്നത്.

ബാബറി മസ്ജിദ് തകർത്ത ശേഷമുള്ള തെരഞ്ഞെടുപ്പിൽ ആ വിഷയം ഗൗരവമായി ഉയർന്നുവന്നു. ബാബറി മസ്ജിദ് സംഘപരിവാറാണ് തകർത്തത്. ഒത്താശ ചെയ്തുകൊടുത്തത് കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെൻ്റാണ്. മതന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ വികാരം ഉയർന്നു വന്നു. അതിൽ കൂട്ടു നിന്ന കോൺഗ്രസ് സർക്കാരിനെതിരായ വികാരം ഉയർന്നു വന്നു. വലിയ അമർഷം ലീഗ് അണികളിലുണ്ടായി. കോൺഗ്രസ് നിലപാടിൽ പ്രതിഷേധിക്കണമെന്ന് ആവശ്യമുയർന്നു വന്നു. പക്ഷേ ലീ​ഗ് നേതൃത്വം മന്ത്രിസ്ഥാനം പ്രധാനമായി കണ്ടു. മന്ത്രിസ്ഥാനം വിട്ടു ഒരു കളിക്കും നിൽക്കേണ്ടെന്ന് അവർ തീരുമാനിച്ചു. കോൺഗ്രസ് സർക്കാരിൽ ലീഗ് തുടർന്നു. ആ സമയത്താണ് ഒറ്റപ്പാലം തെരഞ്ഞെടുപ്പ് വരുന്നത്. അന്നത്തെ തങ്ങൾ എല്ലാവരും ബഹുമാനിക്കുന്ന ആളായിരുന്നു. തങ്ങൾ അണികളെ അനുനയിപ്പിക്കാൻ എത്തിയെങ്കിലും ലീഗ് അണികൾ ആരും വന്നില്ല.

അന്ന് യോഗം നടത്താൻ കഴിഞ്ഞില്ല. ശരിയായ നിലപാട് സ്വീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് അന്ന് പ്രതിഷേധമുയർന്നത്. സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയെ പോലെയാണ് പ്രവർത്തിക്കുന്നത്. കോൺഗ്രസിൽ ഇപ്പോൾ വന്നയാളെ സംബന്ധിച്ച് എല്ലാവർക്കുമറിയാം എന്നും മതനിരപേക്ഷ അമർഷവും പ്രതിഷേധവും പാണക്കാട് പോയി രണ്ട് വർത്തമാനം പറഞ്ഞാൽ ശമിക്കുമോ എന്നാണ് നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ട്രെയിൻ നിരക്ക് വർധന ഇന്നുമുതൽ; സബർബൻ തീവണ്ടികൾക്കും സീസൺ ടിക്കറ്റിനും സാധാരണ ക്ലാസിൽ 500 കിലോമീറ്റർ വരെയും വർധനവില്ല

രാജ്യത്ത് ട്രെയിൻ യാത്രാ നിരക്കുവർധനവ് ഇന്നു മുതൽ പ്രാബല്യത്തിൽ വരും.മെയിൽ, എക്സ്പ്രസ് നോൺ എസി ടിക്കറ്റുകളിൽ കിലോമീറ്ററിന് ഒരു പൈസയാണ് കൂടുക. എസി ടിക്കറ്റിന് രണ്ടുപൈസ കൂടും. ഓർഡിനറി തീവണ്ടികളുടെ നോൺ എസി...

പുതിയ പാൻ-ആധാർ നിയമവും ബാങ്ക് ചാർജുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ

2025 ജൂലൈയിലെ നിരവധി സാമ്പത്തിക പരിഷ്കരണങ്ങൾ വരുത്തുകയാണ്. എല്ലാ പുതിയ പാൻ അപേക്ഷകൾക്കും ആധാർ നിർബന്ധമാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ഉടൻ തന്നെ തീരുമാനിച്ചിട്ടുണ്ട്, കൂടാതെ ഐടിആർ ഫയലിംഗിനുള്ള...

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ന് മുതല്‍ മൂന്ന് സുപ്രധാന മാറ്റങ്ങള്‍

തത്കാല്‍ ടിക്കറ്റ് ബുക്കിങ് പ്രക്രിയയില്‍ ജൂലൈ 1 മുതല്‍ ഇന്ത്യന്‍ റെയില്‍വേ മൂന്ന് നിര്‍ണായക പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയാണ്. ഇനി ടിക്കറ്റെടുക്കാന്‍ IRCTCയുമായി ബന്ധപ്പെട്ട ഈ 3 സുപ്രധാന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. അതുപ്രകാരം IRCTC...

ഉത്തരേന്ത്യയിൽ കനത്ത മഴ; ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടരുന്നു

ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും തുടർച്ചയായി കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനങ്ങളിലെ ഒന്നിലധികം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിലും തൊട്ടടുത്തുള്ള ദേശീയ തലസ്ഥാന മേഖലയിലും (എൻ‌സി‌ആർ) തിങ്കളാഴ്ച രാവിലെ...

വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി

തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി. ചൊവ്വാഴ്‌ച രാവിലെയോടെയാണ്‌ സിപിഐ എം ജനറൽ...

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭഗത്തിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില അതീവഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എസ് യു ടി...

മൂന്നാറിൽ ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു

ഇടുക്കി: ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. മൂന്നാർ പോതമേട് ആണ് അപകടം ഉണ്ടായത്. തമിഴ്നാട് സ്വദേശി പ്രകാശ് (58) ആണ് മരിച്ചത്. ഒരു കുട്ടിയടക്കം ചെന്നൈ സ്വദേശികൾ...

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം- എസ് ജയശങ്കർ

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ആണവ ഭീഷണികൾക്ക് മുന്നിൽ വഴങ്ങരുത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭാആസ്ഥാനത്ത് നടന്ന പരിപാടിയിൽ ആണ് അദ്ദേഹം നിലപാട്...