കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായതിനെ തുടർന്നുസ്ഥലത്ത് നിരീക്ഷണ സമിതിയെ കോടതി നിയോഗിച്ചു. പുക എത്ര നാള്‍ സഹിക്കണമെന്ന് ഹൈക്കോടതി ആരാഞ്ഞു. സ്ഥലത്ത് നിരീക്ഷണ സമിതിയെ കോടതി നിയോഗിച്ചു. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുകയായിരുന്നു. മാലിന്യ സംസ്കരണത്തിലെ പുരോഗതി വിലയിരുത്താന്‍ ഹൈക്കോടതി സമിതിയെ അയയ്ക്കും. ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും പുക മൂലം തലവേദന അനുഭവപ്പെട്ടെന്ന് കോടതി പറഞ്ഞു. ബ്രഹ്മപുരത്തെ തീ പൂര്‍ണമായും അണച്ചെന്ന് കൊച്ചി കോര്‍പറേഷന്‍ കോടതിയെ അറിയിച്ചപ്പോള്‍, ബ്രഹ്മപുരത്തെ അവസ്ഥ ഓണ്‍ലൈനില്‍ കാണണമെന്ന് കോടതി ആവശ്യപ്പെട്ടു.
നിരീക്ഷണ സമിതിയിൽ കലക്ടര്‍, ലീഗല്‍ സര്‍വീസ് അതോറിറ്റി അംഗങ്ങള്‍, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് സമിതിയിലുള്ളത്. ഖരമാലിന്യ സംസ്കരണത്തില്‍ കര്‍മപദ്ധതി സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് നിർദ്ദേശിച്ച കോടതി, നാളെ മുതൽ കൊച്ചിയിലെ മാലിന്യനീക്കം പുനരാരംഭിക്കണമെന്നും നിർദേശിച്ചു.