ഭാരതാംബയെ അധിക്ഷേപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ത്യയ്‌ക്ക് പരിചിതമല്ലാത്ത ഏതോ ഒരു സ്ത്രീയുടെ ചിത്രമാണ് ഭാരതാംബയുടേതെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പരാമർശം. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ അവഹേളനം. “ഇന്ത്യയ്‌ക്ക് പരിചിതമല്ലാത്ത ഏതോ ഒരു സ്ത്രീയുടെ ചിത്രമാണ് ഇന്ത്യയെന്നും അതാണ് ഭാരത മാതാവെന്നും പറയുന്നത് എത്രത്തോളം അനുചിതമാണ്. ദേശീയ ബിംബങ്ങളെ കുറിച്ചും പ്രതീകങ്ങളെ കുറിച്ചും ഗവർണർ മനസിലാക്കണം. ഭരണഘടനയിൽ പറയുന്ന കാര്യങ്ങൾ വായിക്കണം.
അതിന് ശേഷം എല്ലാ പരിപാടികളിലും വയ്‌ക്കണം എന്ന് പറയുന്ന ആ സാധനം, ആ ചിത്രം അതിന്റെ ആവശ്യം എന്താണെന്ന് ചിന്തിക്കുക. രാജ്ഭവനിൽ നടത്തുന്ന പരിപാടികളിലൊന്നും ഇന്ത്യയുടേത് അല്ലാത്തതൊന്നും കാണിക്കാൻ പാടില്ല. നിയമപരമായി അത് തെറ്റാണ്. പരിചിതമല്ലാത്ത ഏതോ ഒരു സ്ത്രീയുടെ ചിത്രമാണ് ഇന്ത്യയെന്നും അതാണ് ഭാരത മാതാവ് എന്ന് പറയുന്നത് എത്രത്തോളം അനുചിതമാണെന്ന് ഗവർണർ മനസ്സിലാക്കണം”. ദേശീയ ബിംബങ്ങളെ കുറിച്ചും പ്രതീകങ്ങളെ കുറിച്ചും ഭരണഘടനയിൽ പറയുന്ന കാര്യങ്ങൾ ഗവർണർ വായിക്കണം. ഭരണഘടന പഠിച്ചാൽ ഗവർണർക്ക് എല്ലാം മനസ്സിലാവും,ബിനോയ് വിശ്വം പറഞ്ഞു.