തിരുവനന്തപുരം കഠിനംകുളം ആതിര കൊലക്കേസില്‍ പ്രതിയായ ഇന്‍സ്റ്റാഗ്രാം സുഹൃത്തിനെ തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശി ജോണ്‍സണ്‍ ഔസേപ്പ് ആണ് ആതിരയുടെ ഇന്‍സ്റ്റാഗ്രാം സുഹൃത്ത്. കൊല നടത്തിയത് ജോണ്‍സന്‍ തന്നെയെന്നു പൊലീസ് വ്യക്തമാക്കി. ഇയാളുടെ സ്വന്തം നാട് കൊല്ലം നീണ്ട കരയിലാണ്. എന്നാല്‍ വിവാഹം കഴിച്ച് താമസിച്ചിരുന്നത് എറണാകുളം ചെല്ലാനത്താണ്. ഭാര്യയും കുട്ടികളുമുണ്ടെങ്കിലും അകന്ന് കൊച്ചിയില്‍ കഴിയുകയായിരുന്നു ഇയാള്‍.
ഒരു വര്‍ഷമായി യുവതിയുമായി അടുപ്പത്തിലായിരുന്നു ജോണ്‍സണ്‍. ഇന്‍സ്റ്റഗ്രാമിലൂടെ റീലുകള്‍ അയച്ചാണ് ഇവര്‍ തമ്മില്‍ പരിചയപ്പെട്ടത്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ആദ്യം ഒരു ലക്ഷത്തോളം രൂപ യുവതി ജോണ്‍സണ്‍ നല്‍കി. കൃത്യത്തിന് മൂന്നുദിവസം മുമ്പ് 2500 രൂപ ജോണ്‍സണ്‍ യുവതിയുടെ പക്കല്‍ നിന്നും വാങ്ങി. നേരത്തെ യുവതി ജോണ്‍സനുമായി പല സ്ഥലങ്ങളിലും പോയതായും പൊലീസിന് വിവരം ലഭിച്ചു. യുവതിയുടെ ചിത്രങ്ങള്‍ കാട്ടി ബ്ലാക്ക് മെയില്‍ ചെയ്താണ് ജോണ്‍സണ്‍ പണം തട്ടിയിരുന്നത്. ഒടുവില്‍ കൂടെ പോകണമെന്ന് ജോണ്‍സണ്‍ യുവതിയോട് പറഞ്ഞു. ഇത് യുവതി വിസമ്മതിച്ചു. ഇയാൾ മൂന്ന് ദിവസം മുൻപ് തനിക്കൊപ്പം വരണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നും ആതിരയെ ഭീഷണിപ്പെടുത്തിയതായും ഭർത്താവ് പോലീസിന് മൊഴി നൽകിയിരുന്നു.
ആതിരയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ചെല്ലാനം സ്വദേശിയായ യുവാവ് എല്ലാ മാസവും ആതിരയെ കാണാൻ കഠിനംകുളത്ത് എത്താറുണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. ഈ സമയങ്ങളിൽ യുവാവ് പെരുമാതുറയിലെ മുറിയിലാണ് താമസിച്ചിരുന്നത്. കൃത്യം നടക്കുന്ന ദിവസം രാവിലെ ഒന്‍പതു മണിയോടെ വീട്ടിലെത്തിയ ജോണ്‍സന് യുവതി ചായ കൊടുത്തു. പിന്നീട് യുവതിയെ എന്തോ നല്‍കി മയക്കിയതിന് ശേഷം കഴുത്തില്‍ കത്തി കുത്തിവലിക്കുകയായിരുന്നു. അന്നേദിവസം രാവിലെ പ്രതി പെരുമാതുറയുടെ വാടകവീട്ടില്‍ നിന്നും കത്തിയുമായി പോകുന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു.