ആതിര കൊലക്കേസ്; കത്തി ഒളിപ്പിച്ചത് മുറിയിലെ ബെഡിൽ, പ്രതിയുടെ മൊഴി പുറത്ത്

ആതിരയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ മെത്തക്കുള്ളിൽ നേരത്തെ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് കഴുത്തിൽ കുത്തി വലിച്ചെന്ന് പ്രതി പോലീസിനോട് പറഞ്ഞു. തന്നെ ഒഴിവാക്കുന്നതായി തോന്നിയതിനാലാണ് ആതിരയെ കൊന്നതെന്നും, കൊലപാതകത്തിന് ശേഷം ആതിരയുടെ ഭർത്താവിൻ്റെ ഷർട്ട് ധരിച്ചാണ് പ്രതി മടങ്ങിയതെന്നും മൊഴിയില്‍ പറയുന്നു. കുട്ടിയെ സ്കൂൾ ബസ് കയറ്റാനുള്ള സമയം വരെ ഒളിച്ചു നിന്നു. ശേഷം 9 മണിയോടെയാണ് വീട്ടിലേക്ക് കടക്കുന്നു. ആതിരയോട് ചായയിട്ട് തരാന്‍ ആവശ്യപ്പെടുകയും ഇതിനായി പോയ തക്കം നോക്കി കയ്യില്‍ കരുതിയിരുന്ന കത്തി ബെഡ് റൂമിലെ കിടക്കയുടെ അടിയില്‍ ഒളിപ്പിച്ചു. കൊലക്ക് ശേഷം ആതിരയുടെ സ്കൂട്ടറിലാണ് പ്രതി രക്ഷപ്പെട്ടത്. രാവിലെ 9 30 ഓടുകൂടി തന്നെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ എത്തി. ഇവിടെ നിന്നും രക്ഷപ്പെട്ടു.

കഠിനംകുളം ആതിര കൊലക്കേസിലെ പ്രതി ജോൺസൺ ഔസേപ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ജോണ്‍സന്‍റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ നടത്തിയ പരിശോധനയിൽ ഇയാളുടെ ഉള്ളിൽ വിഷാശം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ആരോഗ്യ നില തൃപ്തികരമാണ്. രണ്ട് ദിവസമെങ്കിലും ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടി വരുമെന്നാണ് ഡോക്ടറുമാരുടെ നിർദേശം. അതിന് ശേഷമായിരിക്കും പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുക.

നിലവിൽ ആശുപത്രിയിലുള്ള പ്രതി പൂർണമായും പൊലീസ് നിരീക്ഷണത്തിലാണ്. ഇന്നലെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കഠിനംകുളത്ത് നിന്നുള്ള അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. 48 മണിക്കൂർ നിരീക്ഷണത്തിനു ശേഷം മാത്രമെ ഡിസ്ചാർജ് തീരുമാനം ആവുകയുള്ളു. ഈ മാസം 21ന് ആണ് ഇൻസ്റ്റാഗ്രാം സുഹൃത്തായ ആതിരയെ ജോൺസൺ കഴുത്തറത്ത് കൊലപ്പെടുത്തിയത്.

വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ; സർക്കാരിനെ വിമർശിച്ച് കോൺ​ഗ്രസ് നേതാക്കൾ

പറവൂർ നിയമസഭാ മണ്ഡലത്തിൽ 2018ലെ പ്രളയത്തിനുശേഷം നടപ്പിലാക്കിയ പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്തു. സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കോൺ​ഗ്രസ്...

പുനർജനി പദ്ധതി; വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ. വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. 2018 ലെ പ്രളയ ബാധിതരെ സഹായിക്കാൻ പറവൂർ മണ്ഡലത്തിൽ വി.ഡി സതീശൻ...

ഡെൽസി റോഡ്രിഗസ് വെനിസ്വേലയുടെ ഇടക്കാല പ്രസിഡൻ്റ്; നിർദ്ദേശം ഭരണഘടനാ ചേംബറിൻ്റേത്

വെനിസ്വേലയുടെ സുപ്രീം കോടതി ഞായറാഴ്ച വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനോട് ഇടക്കാല പ്രസിഡന്റായി ചുമതലയേൽക്കാൻ നിർദ്ദേശിച്ചു. തന്ത്രപരമായ നീക്കത്തിലൂടെ അമേരിക്ക രാജ്യ തലസ്ഥാനം ആക്രമിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് ഒരു ദിവസത്തിന്...

ടി20 ലോകകപ്പ്; ഇന്ത്യയിലേക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം

2026-ലെ ടി20 ലോകകപ്പിനായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് വരില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ...

വെനിസ്വേലയ്ക്കെതിരായ യുഎസ് ആക്രമണം; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

വെനിസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണങ്ങളിൽ ഇന്ത്യ ഞായറാഴ്ച "അഗാധമായ ആശങ്ക" അറിയിച്ച് പത്രക്കുറിപ്പ് ഇറക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. വെനിസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പിന്തുണ സർക്കാർ...

നിക്കോളാസ് മഡുറോ ന്യൂയോർക്ക് ജയിലിൽ; വെനിസ്വേല ഭരിക്കുമെന്ന് ട്രംപ്

കാരക്കാസിൽ യുഎസ് സൈന്യം പിടികൂടിയ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ഞായറാഴ്ച ന്യൂയോർക്കിലെ ഒരു തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. ദക്ഷിണ അമേരിക്കൻ നേതാവിനെ പിടികൂടാനും രാജ്യത്തിന്റെയും അതിന്റെ വിശാലമായ എണ്ണ ശേഖരത്തിന്റെയും നിയന്ത്രണം സ്ഥാപിക്കാനും...

അധ്യാപക നിയമനത്തിന് കെ-ടെറ്റ് നിർബന്ധമാക്കിയ വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ് മരവിപ്പിച്ചു

അധ്യാപക നിയമനത്തിന് കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു. സുപ്രിംകോടതിയുടെ വിധിപ്രകാരം ആണ് 2026 ജനുവരി ഒന്നിന് അധ്യാപകനിയമനത്തിന് കെ-ടെറ്റ് നിർബന്ധമാക്കിയുള്ള വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ് പുറത്തിറങ്ങിയത്. ഈ...

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 16 മുതല്‍ ദുബായിൽ

ദുബായ്: വേള്‍ഡ് മലയാളി ഫെഡറേഷന്റെ അഞ്ചാമത് ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ ഈ മാസം 16 മുതല്‍ 18 വരെ ദുബായില്‍ നടക്കും. ദുബായ് ദേര ക്രൗണ്‍ പ്ലാസ ഹോട്ടലാണ് മൂന്ന് ദിവസത്തെ ആഗോള സംഗമത്തിന്...