അഡ്വ സൈബി ജോസ്ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് സ്ഥാനം രാജി വച്ചു. രാജിക്കത്ത് സൈബി ജോസ് അസോസിയേഷൻ സെക്രട്ടറിക്ക് കൈമാറി. രാജിക്കത്ത് നിർവാഹക സമിതി യോഗം അംഗീകരിച്ചു. ജഡ്ജിമാർക്ക് നൽകാൻ എന്ന വ്യാജേന കേസിലെ കക്ഷികളിൽ നിന്നും വൻ തുക വാങ്ങിയ കേസിൽ സൈബി ജോസിനെതിരെ എറണാകുളം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് ആരോപണ വിധേയനായ സൈബി ജോസ് കിടങ്ങൂർ പ്രസിഡന്റ് സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് ഓൾ കേരള ലോയേഴ്സ് യൂണിയൻ കേരള ഹൈക്കോടതി കമ്മിറ്റി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൈബർ ജോസ് രാജിവച്ചത്.
അഴിമതിനിരോധന നിയമം7(1), ഇന്ത്യൻ ശിക്ഷാനിയമം വകുപ്പ് 420 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് സൈബി ജോസിനെതിരെ കേസ് എടുത്തിട്ടുള്ളത്. അതേസമയം വൻതുക കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്നും തനിക്കെതിരായ അന്വേഷണം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് സൈബി ജോസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതിയുടെ ഭാഗത്തുനിന്നും സൈബി ജോസിനെതിരെ രൂക്ഷ വിമർശനമാണ് ഉണ്ടായത്.