നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നും തുടരും. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിന്റെ തന്നെയാണോയെന്ന് ഉറപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. കേസിലെ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത മഞ്ജുവിനെ വിസ്തരിക്കുന്നതിലൂടെ തെളിയിക്കാമെന്നാണ് പ്രതീക്ഷ. പ്രോസിക്യൂഷൻ സാക്ഷിയായ മഞ്ജു വാര്യരുടെ രണ്ടാംഘട്ട സാക്ഷി വിസ്താരമാണ് നടക്കുന്നത്.
പ്രോസിക്യൂഷന് സാക്ഷി വിസ്താരം തുടരാമെന്നും അവ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി വിചാരണ കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസില്‍ 34ാം സാക്ഷിയായ മഞ്ജുവിനെ നേരത്തേയും വിസ്തരിച്ചിരുന്നു. ഇതിനിടെ വിചാരണ നടപടികള്‍ക്കുള്ള സമയം നീട്ടണമെന്ന അപേക്ഷ മാര്‍ച്ച് 24ന് വീണ്ടും പരിഗണിക്കും.
നേരത്തെ വിസ്താരത്തിനു ഹാജരാകണമെന്ന് കാണിച്ച് കഴിഞ്ഞ വ്യാഴാഴ്ച മഞ്ജുവിന് നോട്ടീസ് നൽയിരുന്നെങ്കിലും വിസ്താരം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ദിലീപിന്റെ അപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു.