നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ അന്തരിച്ചു. 37 വയസായിരുന്നു. ശ്വാസ തടസത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പടമുകള്‍ പള്ളിയില്‍ നാല് മണിക്ക് കബറടക്കം. ഭിന്നശേഷിക്കാരനായ റാഷിന്റെ പിറന്നാള്‍ കഴിഞ്ഞ നവംബറില്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഷഹീന് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. റാഷിന്റെ മാതാവ് വർഷങ്ങൾക്ക് മുൻപ് മരിച്ചു. നടന് ഷഹീന് സിദ്ദിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്.