നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി. കഴിഞ്ഞ ദിവസം ‘വിലായത്ത് ബുദ്ധ’യുടെ ഷൂട്ടിംഗിനിടെയാണ് നടൻ പൃഥ്വിരാജിന് പരിക്കേറ്റത്. രാവിലെ 10.30 നായിരുന്നു അപകടം. കാലിന് ഗുരുതരമായി പരിക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറയൂരിലാണ് വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ് നടന്നിരുന്നത്. മറയൂർ ബസ് സ്റ്റാൻഡിൽ സംഘട്ടനം ചിത്രീകരിക്കുന്നതിനിടെ പൃഥ്വിരാജ് തെന്നി വീഴുകയായിരുന്നു. കെഎസ്ആർടിസി ബസ്സിനകത്തുള്ള സംഘട്ടനമാണു ചിത്രീകരിച്ചുകൊണ്ടിരുന്നത്. തുടർന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിനുശേഷം വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്കു കൊണ്ടുപോയി .
ജിആർ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. മറയൂരിലെ ചന്ദനക്കൊള്ളയുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. കുറച്ചു മാസങ്ങളായി മറയൂരിലാണു സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

