മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍. നിയമന ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഇന്നലെ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം മുഖ്യമന്ത്രി നല്‍കി കഴിഞ്ഞു. കെ കെ രാഗേഷ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ഒഴിവിലാണ് നിയമനം. നിലവില്‍ സിപിഐഎം സംസ്ഥാന സമിതി അംഗമാണ് എ പ്രദീപ് കുമാര്‍.
മുഖ്യമന്ത്രി തന്നെ വിവരം അറിയിച്ചിരുന്നുവെന്ന് പ്രദീപ് കുമാര്‍ പ്രതികരിച്ചു. സാധ്യതയ്ക്ക് അനുസരിച്ച് മികച്ച രീതിയില്‍ ചുമതല നിര്‍വഹിക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി വലിയ ഉത്തരവാദിത്വമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. സ്ഥാന ലബ്ദി അല്ല, ചുമതലയാണ്. 21 ന് ചുമതല ഏല്‍ക്കും. ഭരണത്തുടര്‍ച്ച എല്ലാവരും അംഗികരിക്കുന്ന കാര്യം. ഏല്‍പ്പിച്ച ചുമതല നന്നായി ചെയ്യാന്‍ ശ്രമിക്കും – പ്രദീപ് കുമാര്‍ വ്യക്തമാക്കി.