തിരുവനന്തപുരം: കേരളത്തിലുള്ള 104 പാകിസ്ഥാൻ പൗരന്മാരിൽ 59 പേർ ചൊവ്വാഴ്ചയ്ക്കുമുൻപ് രാജ്യംവിടണമെന്ന് നിർദ്ദേശം. എന്നാൽ കേരളീയരെ വിവാഹം കഴിച്ച് വർഷങ്ങളായി കേരളത്തിൽ താമസിക്കുന്ന ദീർഘകാല വിസയുള്ള പാകിസ്ഥാൻ പൗരൻമാർക്ക് കേരളം വിട്ടുപോവേണ്ട ആവശ്യമില്ല. താത്കാലിക വിസയെടുത്ത് കച്ചവടത്തിനും വിനോദസഞ്ചാരത്തിനും ചികിത്സയ്ക്കുമായി എത്തിയ പാകിസ്ഥാൻ പൗരൻമാർ ചൊവ്വാഴ്ചയ്ക്കുമുൻപ് രാജ്യംവിടണമെന്ന് കർശന നിർദ്ദേശം. ഈ വിഭാഗത്തിൽ 59 പേരുണ്ട്.
ചിലർ കഴിഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ മടങ്ങി. പോലീസിന്റെ കണക്കനുസരിച്ച്, കേരളത്തിൽ 104പാകിസ്ഥാൻ പൗരൻമാരുണ്ട്. 45 പേർ ദീർഘകാല വിസയിലും 55 പേർ സന്ദർശക വിസയിലും മൂന്ന് പേർ ചികിത്സയ്ക്കായും എത്തിയവരാണ്. ഒരാൾ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാൽ ജയിലിലാണ്.