കൊച്ചിയിൽ വ്യാപകമായി ബസ് പരിശോധന നടത്തി. മദ്യപിച്ച് വാഹനം ഓടിച്ച 26 ബസ് ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. രണ്ട് കെഎസ്ആർടിസി ഡ്രൈവർമാരും, നാല് സ്കൂൾ ബസ് ഡ്രൈവർമാരും ഇതിൽപ്പെടുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്യാൻ ശുപാർശ നൽകിയതായി കൊച്ചി ഡി സി പി എസ്. ശശിധരൻ പറഞ്ഞു. 32 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു.
സ്വകാര്യ ബസുകൾ നടത്തുന്ന നിയമലംഘനം അറിയിക്കാൻ ബസ്സുകളിൽ പോലീസിന്റെ ടോൾ ഫ്രീ നമ്പർ പതിക്കുമെന്ന് പോലീസ് അറിയിച്ചു. കോടതിയുടെ നിർദ്ദേശപ്രകാരമാണ് ബസുകളിൽ സ്റ്റിക്കർ പതിക്കുന്നതെന്നും പോലീസ് പറഞ്ഞു.