ഓസ്ട്രേലിയയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മകനുമായി ഇന്ത്യയിലേക്ക് രക്ഷപ്പെട്ട് ഹൈദരബാദിലെത്തിയ യുവാവ് മകനെ ഭാര്യയുടെ മാതാപിതാക്കളെ ഏൽപ്പിച്ച ശേഷം മകളെ കൊന്നതായി കുറ്റസമ്മതം നടത്തി. ശനിയാഴ്ചയാണ് ചൈതന്യ മദഗനി(36)യുടെ മൃതദേഹം ബക്ലിയിലെ റോഡരികിലെ വേസ്റ്റ്ബിന്നിൽ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തി വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച ശേഷം കുട്ടിയെ ഹൈദരാബാദിലെത്തിക്കുകയായിരുന്നു. ഭർത്താവിനും മകനുമൊപ്പമാണ് ചൈതന്യ ഓസ്ട്രേലിയയിൽ താമസിച്ചിരുന്നത്.
ഓസ്ട്രേലിയയിലെ വിക്ടോറിയ പൊലീസ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന പ്രസ്താവന അനുസരിച്ച് വിന്ചെൽസിയ്ക്ക് സമീപത്ത് നിന്നാണ് ഉച്ചയോടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംശയകരമായ സാഹചര്യത്തിലാണ് യുവതി കൊല്ലപ്പെട്ടിരിക്കുന്നതെന്നും സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായുമാണ് വിക്ടോറിയ പൊലീസ് വിശദമാക്കുന്നത്. പരസ്പരം അറിയുന്ന ആളുകളാണ് അതിക്രമത്തിൽ ഭാഗമായിട്ടുള്ളതെന്നാണ് വിക്ടോറിയ പൊലീസ് വിശദമാക്കുന്നത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വിശദമാക്കി.
കൊല്ലപ്പെട്ട യുവതി എംഎൽഎയുടെ മണ്ഡലത്തിൽ നിന്നുള്ളയാളാണെന്നാണ് ഉപ്പാൾ എംഎൽഎ ബന്ധാരി ലക്ഷ്മ റെഡ്ഡി വിശദമാക്കുന്നത് . യുവതിയുടെ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് അപേക്ഷിച്ചെന്നാണ് എംഎൽഎ വിശദമാക്കുന്നത്.