ആഘോഷ പരിപാടികളോടെ പുതുവർഷത്തെ വരവേറ്റ് രാജ്യം

ഒത്തുചേരലുകൾക്കും ആഘോഷ പരിപാടികൾക്കും സാക്ഷ്യം വഹിച്ച് രാജ്യം പുതുവത്സരത്തെ വരവേറ്റു. നഗരങ്ങൾ ഉൾപ്പെട ജനങ്ങൾ പ്രധാന സ്ഥലങ്ങളിൽ ഒത്തുകൂടി, ആകാശം വെടിക്കെട്ടുകളാൽ പ്രകാശപൂരിതമായി. തലസ്ഥാന നഗരമായ ഡൽഹിയിൽ സുരക്ഷ ഉറപ്പാക്കാൻ ഡൽഹി ട്രാഫിക് പോലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രത്യേകിച്ച് കൊണാട്ട് പ്ലേസ് പോലുള്ള തിരക്കേറിയ പ്രദേശങ്ങളിൽ ആഘോഷങ്ങൾ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി 680-ലധികം പോലീസുകാരെ വിന്യസിച്ചു.

ജമ്മു കശ്മീരിൽ ശ്രീനഗറിലെ ലാൽ ചൗക്കിലേക്ക് പുതുവർഷം ആഘോഷിക്കാൻ വിനോദസഞ്ചാരികൾ ഒഴുകിയെത്തി. ചരിത്രപ്രസിദ്ധമായ ഘണ്ടാ ഘറും ചുറ്റുമുള്ള തെരുവുകളും ദീപാലംകൃതമായി. ഉയർന്ന സുരക്ഷാ സംവിധാനം പ്രദേശവാസികൾക്കും സന്ദർശകർക്കും സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കി. ഇന്ത്യാ ഗേറ്റ്, കൊണാട്ട് പ്ലേസ് തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ ആഘോഷപൂർവ്വം ആളുകൾ ഒത്തുകൂടി. ഉത്തർപ്രദേശിലെ വാരാണസി കൂടുതൽ ആത്മീയ ആഘോഷത്തിന് സാക്ഷ്യം വഹിച്ചു. ദശാശ്വമേധ ഘട്ടിലെ ഗംഗാ ആരതിക്കിടെ, 1,001 വിളക്കുകൾ കൊണ്ട് ‘സ്വാഗതം 2026’ അലങ്കരിച്ചു. ഉത്തരാഖണ്ഡിലെ മസ്സൂറിയും ഹിമാചൽ പ്രദേശിലെ മണാലിയും പുതുവത്സരം ആഘോഷിക്കാൻ വിനോദസഞ്ചാരികളുടെ ഗണ്യമായ ഒഴുക്കായിരുന്നു.

ലോകത്തിന്റെ മറ്റു ഭാഗങ്ങളും ഗംഭീര പരിപാടികളോടെ പുതുവത്സരത്തെ വരവേറ്റു. ന്യൂസിലൻഡിൽ, സ്കൈ ടവറിന് മുകളിൽ അതിശയിപ്പിക്കുന്ന വെടിക്കെട്ട് പ്രകടനത്തോടെ ഓക്ക്‌ലൻഡ് മുന്നിലെത്തി. 2026 ആദ്യം പിറന്നത് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:30 ഓടെ കിരിബാത്തിയിൽ ആണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങൾ അർദ്ധരാത്രിക്കായി കാത്തിരിക്കുമ്പോൾ, കൗണ്ട്‌ഡൗണുകൾ, വെടിക്കെട്ടുകൾ, മറ്റിടങ്ങളിലെ ആഘോഷങ്ങൾ എന്നിവ ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ കിരിബാത്തിയിൽ നിശബ്ദമായി പുതുവത്സരം ആരംഭിച്ചു. കിരിബാത്തിക്ക് ശേഷം പസഫിക്കിലുടനീളം പടിഞ്ഞാറോട്ടുള്ള രാജ്യങ്ങളിൽ പുതുവത്സര തരംഗം എത്തിതുടങ്ങി. ന്യൂസിലൻഡാണ് 2026 നെ സ്വാഗതം ചെയ്ത അടുത്ത രാജ്യം. ഇന്ത്യൻ സമയം 4.30നാണ് ന്യൂസിലൻഡിൽ പുതുവർഷം എത്തിയത്. കിരിബാത്തിയിൽ പുതുവർഷമെത്തി ഏകദേശം 90 മിനിറ്റിനുശേഷമാണ് ഓക്ക്‌ലൻഡ്, വെല്ലിംഗ്ടൺ തുടങ്ങിയ നഗരങ്ങൾ പുതുവത്സരത്തെ സ്വാഗതം ചെയ്തത്. അവിടെ നിന്ന്, ആഘോഷങ്ങൾ ഓസ്‌ട്രേലിയ, കിഴക്കൻ ഏഷ്യ, ദക്ഷിണേഷ്യ, യൂറോപ്പ്, ആഫ്രിക്ക, ഒടുവിൽ അമേരിക്കകൾ എന്നിവിടങ്ങളിലേക്ക് നീങ്ങുന്നു.ഓസ്‌ട്രേലിയയിൽ കിഴക്കൻ തീരത്തുള്ള സിഡ്‌നിയിലാണു പുതുവർഷം ആദ്യമെത്തുക.പിന്നാലെ ജപ്പാനിലും സൗത്ത് കൊറിയയിലും പുതവർഷമെത്തും. അമേരിക്കൻ സമോവയിലായിരിക്കും ഏറ്റവും ഒടുവിൽ പുതുവർഷം പിറക്കുക.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഫുട്‌ബോൾ താരം ഐ.എം വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം വിജയൻ. അതേസമയം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടാൽ എംപി സ്ഥാനം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കരിയറിലുടനീളം...

കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ അരുംകൊല, ഗുണ്ട അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായായ അലുവ അതുലിനെ നടുറോഡില്‍ അതിക്രൂരമായി ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങി പോകുമ്പോഴാണ് കാറിൽ...

യു എ ഇയിൽ വ്യോമാക്രമണ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ

വ്യോമാക്രമണങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ യു എ ഇ അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും, ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ...

ആക്രമണവീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്

മേഖലയിൽ നിലനിൽക്കുന്ന നിലവിലെ ആക്രമണ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. അബുദാബി പൊലീസിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റാണ്...

പ്രതിഷേധം ശക്തം, മുൻമന്ത്രി ജി. സുധാകരന്റെ വീടിന് പോലീസ് കാവൽ

മുൻമന്ത്രി ജി. സുധാകരൻ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെ പ്രതിഷേധം ശക്തമാവുകയാണ്. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ പുന്നപ്ര പറവൂരിലെ അദ്ദേഹത്തിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ...

പത്തനാപുരത്തെ എൻഎസ്എസ് ഭിന്നത; ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമെന്ന് ഗണേഷ്‍കുമാർ

പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമാണെന്ന് കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. തന്‍റെ പിതാവായ ആര്‍ ബാലകൃഷ്ണ പിള്ളയാണ് പത്തനാപുരം താലൂക്ക് യൂണിയൻ വളർത്തിയതെന്നും ഒരു പായ ഇട്ടാണ് എൻഎസ്എസ്...

ഖാർഗ് ദ്വീപിന് നേരെ ശക്തമായ ബോംബാക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ

പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിൽ ഒന്നാണിതെന്നും യുഎസ് പ്രസിഡന്റ് ട്രംപ്. നിലവിൽ ദ്വീപിലെ എണ്ണ...

ഇറാനും ഇന്ത്യയും സുഹൃത്തുക്കളാണ്, ഇന്ധനക്കപ്പലുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം: ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള ഇന്ധനക്കപ്പലുകൾ കടത്തിവിടുന്നതിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഉടൻ തന്നെ നല്ല വാർത്തകൾ പ്രതീക്ഷിക്കാം എന്നും ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി പറഞ്ഞു. കഴിഞ്ഞ 24...