തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ വായുഗുണനിലവാരം വീണ്ടും രേഖപ്പെടുത്തിയത് വളരെ മോശം വിഭാഗത്തില്‍. ഡല്‍ഹിയിലെ എല്ലാ പ്രധാന മേഖലകളിലെയും വായുഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റിയുടെ കണക്കുപ്രകാരം തലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക (AQI) 341 ആയി കുറഞ്ഞു. ഇതോടെയാണ് ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തില്‍ എത്തിയത്.
ഇന്നലെ ഡല്‍ഹിയില്‍ കുറഞ്ഞ താപനില 8 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. കനത്ത പുകമഞ്ഞാണ് ഇന്നും ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്. ഇന്നലെ രാവിലെ ഇതേ സമയത്ത് വായു ഗുണനിലവാര സൂചിക (AQI) 335 രേഖപ്പെടുത്തി ഡല്‍ഹി യൂണിവേഴ്‌സിറ്റി ഏരിയയില്‍ AQI 350 ആയി രേഖപ്പെടുത്തി. എയര്‍പോര്‍ട്ട് മേഖലയിലെ സൂചിക 328 ല്‍ എത്തി, മഥുര റോഡില്‍ ഇത് 332 ആയി. ലോധി റോഡ്, ഐഐടി ഡെലി എന്നിവയും ‘വളരെ മോശം’ വിഭാഗത്തിലാണ്. അതേസമയം നെഹ്റു നഗര്‍, ആനന്ദ് വിഹാര്‍ എന്നിവയുടെ AQI കടുത്ത വിഭാഗത്തിലേക്കും താഴ്ന്നു.