നെഞ്ചുവേദനയെ തുടർന്ന് കേന്ദ്ര ടൂറിസം, സാംസ്കാരിക വകുപ്പ് മന്ത്രി ജി കിഷൻ റെഡ്ഡിയെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 10.50ഓടെയാണ് മന്ത്രിയെ ആശുപത്രിയിലെത്തിച്ചത്. കാർഡിയോ ന്യൂറോ സെന്ററിലെ കാർഡിയാക് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. 2019 മുതൽ സെക്കന്തരാബാദ് മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് കിഷൻ റെഡ്ഡി.