മണാലിയിൽ പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ യുവാവ് വീണ് മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ സൂരജ് ഷാ (30) ആണ് മരിച്ചത്. കുളിവിലെ ദോഭിയിലാണ് സംഭവം. രണ്ടുപേർക്ക് പറക്കാവുന്ന ഗ്ലൈഡിൽ ഏകദേശം 500 അടി മുകളിൽ നിന്നുമാണ് സൂരജ് വീണത്. സൂരജ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് റിപ്പോർട്ട്. കൂടെയുണ്ടായിരുന്ന പൈലറ്റിനെ ആശുപത്രിയിൽ എത്തിച്ചു. സുഹൃത്തുക്കൾക്ക് ഒപ്പം കുളു – മണാലി സന്ദർശനത്തിന് എത്തിയ സൂരജ് സുരക്ഷാബൽറ്റിന്റെ തകരാർ മൂലമാണ് അപകടത്തിൽ പെട്ടതെന്നാണ് വിലയിരുത്തൽ.
ഹിമാചൽ പ്രദേശിൽ ടാൻഡം പാരാ ഗ്ലൈഡിങ്ങിനിടെ നിരവധി പേർ മുൻപ് അപകടത്തിൽ മരിക്കുകയും നിരവധി പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ഒരു 12 വയസുകാരൻ മരിച്ചതിന് പിന്നാലെ ഹിമാചൽ ഹൈകോടതി റൈഡുകൾക്ക് നിയന്ത്രണം ഏർപെടുത്തിയിരിന്നു. കോടതിയുടെ മേൽനോട്ടത്തിൽ ടെക്നിക്കൽ കമ്മിറ്റി നടത്തിയ പരിശോധനയിൽ ഇവിടെയുള്ള ഓപ്പറേറ്റർ മാർക്ക് രജിസ്ട്രേഷൻ ഇല്ലായെന്നും ഉപകരണങ്ങൾ സാങ്കേതിക സുരക്ഷ ഇല്ലാത്തവയെന്നും കണ്ടെത്തിയിരുന്നു