ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ന് മുതല്‍ മൂന്ന് സുപ്രധാന മാറ്റങ്ങള്‍

തത്കാല്‍ ടിക്കറ്റ് ബുക്കിങ് പ്രക്രിയയില്‍ ജൂലൈ 1 മുതല്‍ ഇന്ത്യന്‍ റെയില്‍വേ മൂന്ന് നിര്‍ണായക പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയാണ്. ഇനി ടിക്കറ്റെടുക്കാന്‍ IRCTCയുമായി ബന്ധപ്പെട്ട ഈ 3 സുപ്രധാന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. അതുപ്രകാരം IRCTC അക്കൗണ്ടില്‍ മാറ്റം വരുത്തിയാലേ ഇനി മുതല്‍ എളുപ്പത്തില്‍ ടിക്കറ്റ് ലഭ്യമാവുകയുള്ളൂ. ഇത് മുന്‍കൂറായി ചെയ്തുവച്ചില്ലെങ്കില്‍ ടിക്കറ്റെടുക്കല്‍ പ്രക്രിയ വൈകുകയും അത് ലഭിക്കാതെ വരുന്ന സാഹചര്യമുണ്ടാവുകയും ചെയ്യും. ആധാര്‍ ഐആര്‍സിടിസി പ്രൊഫൈലുമായി എത്രയും വേഗം ബന്ധിപ്പിക്കണം. ബുക്കിങ്ങ് സമയത്ത് OTP വെരിഫിക്കേഷനായി ആരാണോ രജിസ്റ്റര്‍ ചെയ്തത് അവരുടെ മൊബൈല്‍ നമ്പറുള്ള ഫോണ്‍ കൈവശം വയ്ക്കുക. കൗണ്ടറുകള്‍ വഴിയുള്ള തത്കാല്‍ ടിക്കറ്റുകള്‍ക്കും ആധാര്‍ ലിങ്കിങ്ങ് ആവശ്യമാണ്. ഏത് തരത്തിലുള്ള തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങിനും, 2025 ജൂലൈ 15 മുതല്‍, ഒടിപി അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷനും ആവശ്യമാണ്.

ഇന്ത്യന്‍ റെയില്‍വേ തത്കാല്‍ ബുക്കിങ്ങുകള്‍ കൂടുതല്‍ സുതാര്യവും സുഗമവും ആധികാരികവുമാക്കാന്‍ ആണ് നിലവിലെ സംവിധാനങ്ങളില്‍ ജൂലൈ 1 മുതല്‍ പരിഷ്‌കരണം വരുത്തുന്നത്. ആധാര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധന, OTP അടിസ്ഥാനമാക്കിയുള്ള സുരക്ഷാ പരിശോധന, ഏജന്റുമാര്‍ക്കുള്ള ബുക്കിങ് സമയ നിയന്ത്രണങ്ങള്‍ എന്നിവയാണ് നടപ്പാക്കുക.

ജൂലൈ 1 മുതല്‍, IRCTCയുടെ വെബ്‌സൈറ്റ്, ആപ്പ് എന്നിവ വഴി തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യണമെങ്കില്‍, ആധാര്‍ നമ്പര്‍ അതുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഈ പരിശോധന കൂടാതെ തത്കാല്‍ ബുക്കിങ്ങുകള്‍ ഓണ്‍ലൈനായി ചെയ്യാനാകില്ല. ജൂലൈ 15 മുതല്‍, ബുക്കിങ്ങ് പ്രക്രിയയില്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള OTP പരിശോധന നിര്‍ബന്ധമാക്കും. ഇത് ബുക്കിങ്ങിന് അധിക സുരക്ഷാ തലം നല്‍കും. യഥാര്‍ഥ വ്യക്തികള്‍ തന്നെയാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെന്ന് ഇതിലൂടെ ഉറപ്പാക്കാനുമാകും. ഏജന്റുമാര്‍ക്ക് ഇനി ആദ്യത്തെ 30 മിനിട്ടിനുള്ളില്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയില്ല. ദൈനംദിന യാത്രക്കാര്‍ക്ക് തത്കാല്‍ ടിക്കറ്റുകള്‍ നേടുന്നതിന് മികച്ച അവസരം നല്‍കുന്നതിനായി, അംഗീകൃത ഏജന്റുമാര്‍ക്ക് ബുക്കിങ് സമയ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എസി ക്ലാസ് ടിക്കറ്റുകള്‍: ഏജന്റുമാര്‍ക്ക് രാവിലെ 10:30 ന് ശേഷം മാത്രമേ ബുക്ക് ചെയ്യാന്‍ കഴിയൂ .(തത്കാല്‍ ബുക്കിങ്ങ് രാവിലെ 10ന് ആരംഭിക്കും). നോണ്‍-എസി ക്ലാസ് ടിക്കറ്റുകള്‍: ഏജന്റുമാര്‍ക്ക് രാവിലെ 11:30 ന് ശേഷം മാത്രമേ ബുക്ക് ചെയ്യാന്‍ കഴിയൂ (തത്കാല്‍ ബുക്കിങ്ങ് രാവിലെ 11ന് ആരംഭിക്കും).

നരേന്ദ്ര മോദി യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോകനേതാവ്

ആഗോളതലത്തിൽ യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോകനേതാവെന്ന പദവി ഇനിമുതൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം. ഈ നേട്ടം ആഗോള ഡിജിറ്റൽ സ്വാധീനത്തെയാണ് വെളിപ്പെടുത്തുന്നത്. ഡിജിറ്റൽ ലോകത്തെ തന്റെ സ്വാധീനം...

ചന്ദ്രഗ്രഹണം ഇന്ന്; രക്തചന്ദ്രൻ ദൃശ്യമാകും

തിരുവനന്തപുരം : ആകാശത്ത് ദൃശ്യ വിസ്മയം തീർത്തു കൊണ്ട് ഇന്ന് ഇന്ത്യയുൾപ്പെടെയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിരവധി രാജ്യങ്ങളിലായി നിരവധി സമയ മേഖലകളില്‍ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും. സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി കൃത്യമായി...

ആഗോള വിപണിയിൽ എണ്ണവില തുടർച്ചയായ മൂന്നാം ദിവസവും കുതിച്ചുയരുന്നു

പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക-ഇസ്രായേൽ സംഘർഷം വഷളായതോടെ ആഗോള വിപണിയിൽ എണ്ണവില തുടർച്ചയായ മൂന്നാം ദിവസവും കുതിച്ചുയരുന്നു. ലോകത്തെ പ്രധാന എണ്ണ ഉല്പാദന മേഖലകളിൽ നിന്നുള്ള വിതരണം തടസ്സപ്പെടുമെന്ന ആശങ്ക നിക്ഷേപകരെ സ്വാധീനിച്ചതോടെ ചൊവ്വാഴ്ച വ്യാപാരത്തിന്റെ...

ഇറാന്റെ തെക്കൻ മേഖലയിൽ ഭൂചലനം, 4.3 തീവ്രത

അമേരിക്കയുടെയും ഇസ്രായേലിന്റെയും ശക്തമായ സൈനിക ആക്രമണങ്ങൾക്കിടയിൽ ഇറാന്റെ തെക്കൻ മേഖലയിൽ ഭൂചലനം. ചൊവ്വാഴ്ച ഗെരാഷ് മേഖലയിലാണ് റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി...

പൊങ്കാല പുണ്യം നുകർന്ന് ഭക്തലക്ഷങ്ങൾ

ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അര്‍പ്പിച്ച് ലക്ഷക്കണക്കിനു സ്ത്രീകൾ. അല്പം മുൻപ് നിവേദ്യം ദേവിക്ക് നിവദിച്ചതോടെ ഭക്തലക്ഷങ്ങൾ ആണ് പൊങ്കാല പുണ്യം നുകർന്ന് മടങ്ങുകയാണ്. നഗരപാതയാകെ ഭക്തർ അണിനിരന്നതോടെ നഗരം ഒരു യാഗശാലപോലെയായി. രാവിലെ 8.30ന്...

ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍

ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ...

പശ്ചിമേഷ്യയിൽ യുദ്ധഭീതി; യുഎഇയിൽ സ്കൂളുകളിലെ പരീക്ഷകൾ മാറ്റി

ഇറാന്‍റെ തിരിച്ചടിയുടെ ഭാഗമായി ഗൾഫ് മേഖലയിലെ സൈനിക നീക്കങ്ങളും മിസൈൽ ആക്രമണങ്ങളും യു എ ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കനത്ത ജാഗ്രതയ്ക്ക് കാരണമായ പശ്ചാത്തലത്തിൽ യു എ ഇ യിലെ സ്കൂളുകളിലെ പരീക്ഷകൾ...

ദുബായ് ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചു

ഇറാൻ - അമേരിക്ക - ഇസ്രയേൽ സംഘർഷം ഗൾഫ് മേഖലയിൽ കനത്തതോടെ അതീവ ജാഗ്രതയിൽ ആണ് യു എ ഇ. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും യു...