2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറാനോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അനുവദിച്ച സമയം സെപ്റ്റംബർ 30ന് അവസാനിക്കും. സെപ്തംബർ 30 വരെ, ആർബിഐയുടെ 19 റീജിയണൽ ഓഫീസുകളിൽ (ആർഒ) 2000 രൂപയുടെ നോട്ടുകൾ മാറ്റാനുള്ള സൗകര്യം ഉണ്ട്. കൂടാതെ, സമീപത്തുള്ള ഏതെങ്കിലും ബാങ്ക് ശാഖയിൽ നിന്ന് 2000 രൂപയുടെ നോട്ടുകൾ മാറ്റി വാങ്ങാനും കഴിയും. ഈ ആഴ്ച ആളുകൾക്ക് 2,000 രൂപ നോട്ടുകൾ മാറ്റാനോ നിക്ഷേപിക്കാനോ ഉള്ള അവസാന അവസരമാണ്. മിലാദ്-ഉൻ-നബി അല്ലെങ്കിൽ ഈദ്-ഇ-മിലാദ് പ്രമാണിച്ച് സെപ്റ്റംബർ 28 വ്യാഴാഴ്ച അവധിയായിരിക്കും.
2000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള പ്രക്രിയ ഈ വർഷം ആദ്യം മെയ് 23 ന് ആരംഭിച്ചിരുന്നു. പ്രത്യേക പരിധിയില്ലാതെ വ്യക്തികൾക്ക് 2000 രൂപ നോട്ടുകൾ അതത് ബാങ്കുകളിൽ നിക്ഷേപിക്കാമെന്ന് ആർബിഐ അറിയിച്ചു. എന്നിരുന്നാലും, സാധാരണ KYC ആവശ്യകതകളും മറ്റ് നിയമപരമായ നിക്ഷേപ മാനദണ്ഡങ്ങളും തുടർന്നും ബാധകമാകും. ഒരു BSBD (ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ്) അല്ലെങ്കിൽ ജൻധൻ അക്കൗണ്ട് ഉപയോഗിക്കുന്നവർക്ക്, പതിവ് നിക്ഷേപ പരിധികൾ പ്രാബല്യത്തിൽ തുടരും.