മുബൈയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഇമെയില്‍ സന്ദേശം. ദേശീയ അന്വേഷണ ഏജന്‍സിയുടെ മുംബൈ ഓഫീസിലാണ് വ്യാഴാഴ്ച ഭീഷണി ഇമെയില്‍ ലഭിച്ചത്. താലിബാനുമായി ബന്ധമുള്ള ഒരാള്‍ മുംബൈയില്‍ ആക്രമണം നടത്തുമെന്നാണ് ഇ- മെയിലിലു ണ്ടായിരുന്നതെന്നാണ് റിപോർട്ടുകൾ. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് സിറ്റി പോലീസും മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയും (എടിഎസ്) സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി.
ഇമെയിലിന്റെ ഐപി (ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍) അഡ്രസ് പാകിസ്ഥാനിലാണെന്ന് കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭീഷണി സന്ദേശം അയക്കാന്‍ ഉപയോഗിച്ച ഇമെയില്‍ വിലാസത്തില്‍ ‘സിഐഎ’ എന്നുണ്ടെന്നും താലിബാനുമായി ബന്ധമുള്ള ഒരാള്‍ നഗരത്തില്‍ ആക്രമണം നടത്തുമെന്നാണ് ഇമെയില്‍ അയച്ചയാള്‍ അവകാശപ്പെട്ടതെന്നും പോലീസ് പറഞ്ഞു.