ടി20 ലോകകപ്പ്: ബഹിഷ്‌കരിച്ചാൽ പാകിസ്ഥാന് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഐസിസി

2026-ലെ ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൻ്റെ നീക്കത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അതീവ ആശങ്ക പ്രകടിപ്പിച്ചു. ആഗോള കായിക തത്വങ്ങൾക്ക് നിരക്കാത്തതാണ് ഇത്തരമൊരു നിലപാടെന്ന് ഐസിസി കുറ്റപ്പെടുത്തി. പാകിസ്ഥാൻ സർക്കാരിൻ്റെ തീരുമാനത്തെ ബഹുമാനിക്കുന്നുണ്ടെങ്കിലും, ടൂർണമെന്റിലെ സെലക്ടീവ് പങ്കാളിത്തം അംഗീകരിക്കാൻ കഴിയില്ലെന്നും ലോക ക്രിക്കറ്റ് ഗവേണിംഗ് ബോഡി വ്യക്തമാക്കി.

ഫെബ്രുവരി 15-ന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നടക്കേണ്ടത്. ടൂർണമെന്റിൽ പങ്കെടുക്കാൻ ടീമിന് അനുമതി നൽകിയ പാകിസ്ഥാൻ സർക്കാർ, ഇന്ത്യയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ നിന്ന് മാത്രം വിട്ടുനിൽക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

“യോഗ്യത നേടിയ എല്ലാ ടീമുകളും മത്സരക്രമം അനുസരിച്ച് തുല്യ നിബന്ധനകളിൽ മത്സരിക്കേണ്ടതാണ്. ഇതിൽ നിന്നും ചില മത്സരങ്ങൾ മാത്രം ഒഴിവാക്കുന്നത് ആഗോള കായിക ഇനത്തിന്റെ അടിസ്ഥാന തത്വങ്ങളുമായി പൊരുത്തപ്പെടുന്നില്ല. ദേശീയ നയങ്ങളിൽ സർക്കാരുകൾക്കുള്ള പങ്കിനെ ഐസിസി അംഗീകരിക്കുന്നു. എങ്കിലും, ഈ തീരുമാനം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകരുടെയോ പാകിസ്ഥാനിലെ ആരാധകരുടെയോ താല്പര്യങ്ങൾക്ക് വിരുദ്ധമാണ്. ആഗോള ക്രിക്കറ്റ് ആവാസവ്യവസ്ഥയുടെ ഭാഗമായ പാകിസ്ഥാൻ, ഈ തീരുമാനം സ്വന്തം രാജ്യത്തെ ക്രിക്കറ്റിനുണ്ടാക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുമെന്ന് പ്രത്യാശിക്കുന്നു,” ഐസിസി പ്രസ്താവനയിൽ പറഞ്ഞു.

പാകിസ്ഥാൻ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നാൽ കടുത്ത ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്നാണ് സൂചന. വിദേശ താരങ്ങൾക്ക് പാകിസ്ഥാൻ സൂപ്പർ ലീഗിൽ (PSL) പങ്കെടുക്കുന്നതിനുള്ള എൻഒസി (NOC) നൽകുന്നതിൽ നിയന്ത്രണങ്ങൾ വന്നേക്കാം. ഇത് പിസിബിക്ക് വൻ വരുമാന നഷ്ടം ഉണ്ടാക്കും. കൂടാതെ, ഐസിസി ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള അവകാശം പാകിസ്ഥാന് നഷ്ടപ്പെടാനും സാധ്യതയുണ്ട്. 2012 മുതൽ എല്ലാ പ്രധാന ടൂർണമെന്റുകളിലും ഇന്ത്യയെയും പാകിസ്ഥാനെയും ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയാണ് ഐസിസി മത്സരം സംഘടിപ്പിക്കുന്നത്. ഈ തർക്കം പരിഹരിക്കപ്പെട്ടില്ലെങ്കിൽ, 2010-ന് ശേഷം ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നടക്കാത്ത ആദ്യ പുരുഷ ഐസിസി ടൂർണമെന്റായി 2026 ലോകകപ്പ് മാറും.

ആപ്പിളിന്റെ പുത്തൻ ‘ഫ്ലിപ്പ്’ മോഡൽ അണിയറയിൽ

2026-ൻ്റെ രണ്ടാം പകുതിയോടെ ആപ്പിൾ തങ്ങളുടെ ആദ്യത്തെ ഫോൾഡബിൾ ഐഫോൺ വിപണിയിലിറക്കാൻ ഒരുങ്ങുകയാണ്. എന്നാൽ, ഇതിന് പിന്നാലെ മറ്റൊരു വ്യത്യസ്തമായ ഫോൾഡബിൾ ഫോണിന്റെ പണിപ്പുരയിലാണ് ആപ്പിൾ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുസ്തകം പോലെ...

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; വിമാന സർവീസുകൾ തടസ്സപ്പെട്ടു

ദേശീയ തലസ്ഥാനവും പരിസര പ്രദേശങ്ങളും തിങ്കളാഴ്ച രാവിലെ അതിശക്തമായ മൂടൽമഞ്ഞിലും പുകമഞ്ഞിലും അമർന്നു. കാഴ്ചപരിധി ഗണ്യമായി കുറഞ്ഞതോടെ റോഡ്, വ്യോമ ഗതാഗതങ്ങൾ താറുമാറായി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാഴ്ചപരിധി കുറഞ്ഞതിനെത്തുടർന്ന് വിമാന സർവീസുകൾക്ക്...

ബലൂചിസ്ഥാനിൽ ചാവേറുകളായി പൊട്ടിത്തെറിച്ചത് യുവതികൾ

പാകിസ്താനിലെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും നടന്ന വൻകിട ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ബലൂചിസ്താൻ ലിബറേഷൻ ആർമി. രണ്ട് ചാവേറുകളുടെ ചിത്രങ്ങൾ പുറത്തുവിട്ടു. ആക്രമണം നടത്തിയ രണ്ടുപേരും സ്ത്രീകളാണ്. ഇതിൽ ഒരാൾ 24കാരിയായ ആസിഫ...

സി ജെ റോയിയുടെ മരണം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി ജെയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് മുഖ്യമന്ത്രി കത്ത് നൽകി. ഇൻകം...

സിജെ റോയ് ജീവനൊടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നോ? കുടുംബത്തോട് ക്ഷമ ചോദിച്ചുകൊണ്ട് ഡയറിക്കുറിപ്പ്

ബംഗളുരുവിൽ സ്വയം വെടിയുതിർത്തു മരിച്ച മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ ഡോ സി.ജെ. റോയിയുടെ ഡയറിയിൽ ആത്മഹത്യക്കുറിപ്പിനു സമാനമായ വിവരങ്ങൾ. ജീവനൊടുക്കാനുള്ള തീരുമാനം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു എന്ന സൂചനയാണ് ഡയറിക്കുറിപ്പിൽ...

സ്വർണ്ണവില താഴേക്ക് തന്നെ, ഇന്ന് പവന് 9840 രൂപയിലധികം കുറഞ്ഞു

കേരളത്തിലെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് രണ്ടുതവണയാണ് സ്വർണ്ണവില കുറഞ്ഞത്. ഇന്ന് പവന് 9840 രൂപയിലധികം കുറഞ്ഞു.ഒരു പവന് ഒന്നേകാൽ ലക്ഷവും കടന്ന് പോയ സാഹചര്യത്തിൽ നിന്നും വമ്പൻ തിരിച്ചുവരവാണ് സ്വർണ്ണവിലയുടെ കാര്യത്തിൽ...

ബേപ്പൂർ മണ്ഡലത്തിൽ പി വി അന്‍വര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്ഥിരീകരിച്ച് സണ്ണി ജോസഫ്

നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പി വി അന്‍വര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. ബേപ്പൂര്‍ എംഎല്‍എയായി പി വി അന്‍വര്‍ ജയിച്ച് വരും എന്നായിരുന്നു സണ്ണി ജോസഫ്...

ബലൂചിസ്ഥാൻ ആക്രമണം; പാകിസ്ഥാന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഇന്ത്യ

ഡൽഹി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ ആക്രമണ പരമ്പരകളിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാക്കിസ്ഥാന്റെ ആരോപണങ്ങളെ ശക്തമായി തള്ളി ഇന്ത്യ. പാക്കിസ്ഥാന്റേത് അടിസ്ഥാനരഹിതമായ അവകാശവാദങ്ങളാണെന്നും, സ്വന്തം രാജ്യത്തെ ആഭ്യന്തര പരാജയങ്ങളിൽ നിന്ന് ലോകശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്നും...