സുനന്ദ പുഷ്കർ കേസിൽ പുന പരിശോധന ഹർജി സമർപ്പിക്കാൻ വൈകിയതിന് പോലീസിനെ ഇളവ് നൽകരുതെന്ന് ആവശ്യപ്പെട്ട് ശശി തരൂർ കോടതിയെ സമീപിച്ചു. ഡൽഹി റോസ് അവന്യൂ കോടതി സുനന്ദ പുഷ്പന്റെ മരണവുമായി ബന്ധപ്പെട്ട് കേസിൽ ശശി തരൂരിനെ കുറ്റവിമുക്തനാക്കി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് ഡൽഹി പോലീസ് ഹൈക്കോടതിയെ സമീപിച്ചു. കോവിഡ് കാലത്തെ പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണമാണ് പുന പരിശോധന ഹർജി വൈകിയതെന്ന് പോലീസ് പറഞ്ഞു. ഈ ദിവസങ്ങളിലെ ഇളവ് നൽകണമെന്നും പോലീസ് കോടതിയുടെ അപേക്ഷി സമർപ്പിച്ചു. ഇതിനെതിരെയാണ് ശശി തരൂർ രംഗത്ത് വന്നിരിക്കുന്നത്. പോലീസ് ഹർജി സമർപ്പിക്കാൻ അനുമതി നൽകിയതിന്റെ നടപടികൾ ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ വിശദീകരിച്ചിട്ടില്ല എന്ന് ശശി തരൂർ കോടതിയിൽ ബാധിച്ചു.
സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂരിനെതിരെ കൊലക്കറ്റം ചുമത്തണമെന്നും അതല്ലെങ്കിൽ ആത്മഹത്യാപ്രേരണ ഗാർഹിക പീഡന കുറ്റങ്ങൾ തുടങ്ങിയ ചുമത്തമെന്നും ആവശ്യപ്പെട്ടാണ് ഡൽഹി പോലീസ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയത്. മുകളിൽ പറഞ്ഞ കുറ്റങ്ങൾ ചുമത്തുന്നതിന് ആവശ്യമായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി റോസ് അവന്യൂ കോടതിയിലെ പ്രത്യേക സിബിഐ ജഡ്ജി ഗീതാഞ്ജലി ഗോയൽ ശശി തരൂരിനെ കുറ്റവിമുക്തമാക്കി വിധി പ്രസ്താവിച്ചത്.