വാഹനത്തിൽ വലിച്ചിഴച്ച് കൊലചെയ്യപ്പെട്ട അഞ്ജലി നേരിട്ടത് കൊടിയ യാതന, തലച്ചോർ വേർപെട്ടു

ദില്ലിയിൽ വാഹനത്തിനടിയിൽ 12 കിലോമീറ്ററോളം വലിച്ചിഴച്ച് കൊലചെയ്യപ്പെട്ട അഞ്ജലി നേരിട്ടത് കൊടിയ യാതനയെന്ന് പോലീസ്. ശരീരത്തിലെ 40ഓളം മുറിവുകളിൽ നിന്നും അവർ നേരിട്ട ഭീകരത മനസ്സിലാക്കാൻ കഴിയും എന്നും പോലീസ് പറഞ്ഞു. കിലോമീറ്ററുകളോളം റോഡിൽ ശരീരം ഉരഞ്ഞ് തലച്ചോർ മൃതദേഹത്തിൽ നിന്നും വേർപെട്ട് കാണാതായി. നട്ടെല്ല് തകർന്നു. തലയോട്ടി തുറന്ന നിലയിലായിരുന്നു. അടിഭാഗം പൊട്ടിയിട്ടുണ്ട് നെഞ്ചിന്റെ പിൻഭാഗത്ത് നിന്ന് വാരിയല്ലുകൾ പുറത്തുവന്നിരുന്നു. ഡൽഹിയിൽ മരണമടഞ്ഞ 20 കാരി അഞ്ജലി സിംഗിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും പുറത്തുവന്ന കാര്യങ്ങളാണ് ഇത്. തല, നട്ടെല്ല്, കൈകാലുകൾ എന്നിവയ്ക്ക് സംഭവിച്ച ഗുരുതരമായ പരിക്ക് കൊണ്ടുണ്ടായ രക്തസ്രാവമാണ് മരണകാരണമായിട്ട് പോസ്റ്റ്മോർട്ടം നടത്തിയ മൗലാന ആസാദ് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം പറഞ്ഞത്. വാഹനത്തിൽ വലിച്ചിഴച്ചതുമൂലം ഉണ്ടായ പരിക്കുകൾ അല്ലാതെ വേറെ രീതിയിലുള്ള പരിക്കുകളൊന്നും തന്നെ ഉണ്ടായിട്ടില്ല എന്നും ലൈംഗിക അതിക്രമം നടന്നിട്ടില്ല എന്നും സ്വകാര്യ ഭാഗങ്ങളിൽ പരിക്ക് പറ്റിയിട്ടില്ലഎന്നും അവർ വ്യക്തമാക്കി. ശാസ്ത്രീയ പരിശോധന ഫലം പുറത്തുവന്നാൽ മാത്രമേ മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂ എന്നും റിപ്പോർട്ടിൽ പറയുന്നു.

പുതുവർഷ പുലരിയിലാണ് പുലർച്ചെ അഞ്ജലി വാഹനത്തിനടിയിൽ വലിച്ചിഴച്ച് കൊല ചെയ്യപ്പെടുന്നത്. പുതുവത്സര പാർട്ടിക്ക് പോയി തിരിച്ചു മടങ്ങുന്നതിനിടെയാണ് അഞ്ജലിയും സുഹൃത്ത് നിധിയും സഞ്ചരിച്ച സ്കൂട്ടിയിൽ കാർ ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ അഞ്ജലി കാറിനടിയിൽപെടുകയും കാർ അഞ്ജലിയെയും കൊണ്ട് മുന്നോട്ടുപോകുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മദ്യലഹരിയിൽ ആയിരുന്ന യുവാക്കൾ അഞ്ജലിയെ 12 കിലോമീറ്റർ ഓളം വലിച്ചിഴച്ച് മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. അഞ്ജലി കാറിനടിയിൽപെട്ടത് കാറിൽ ഉണ്ടായിരുന്ന യുവാക്കൾ അറിഞ്ഞിരുന്നുവെന്നും അവർ മനപൂർവം വലിച്ചു കൊണ്ടു പോവുകയായിരുന്നു എന്നും കൂടെയുണ്ടായിരുന്ന സുഹൃത്ത് നിധി വെളിപ്പെടുത്തി. നിധി പേടിച്ച് തിരികെ വീട്ടിലേക്ക് പോയതായും അവർ പറഞ്ഞു. അഞ്ജലി മദ്യപിച്ചിരുന്നതായും സ്കൂട്ടറിൽ സഞ്ചരിക്കാൻ നിർബന്ധിച്ചു എന്നും നിധി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

അതേസമയം സ്കൂട്ടറിൽ ഇടിച്ചതോടെ പരിഭ്രാന്തിയിൽ ആയെന്നും യുവതി കാറിനടിയിൽ കുടുങ്ങിയ കാര്യം അറിഞ്ഞില്ലെന്നുമാണ് കാറിൽ സഞ്ചരിച്ച യുവാക്കൾ പോലീസിനോട് പറഞ്ഞത്. കാറിനുള്ളിൽ ഉച്ചത്തിൽ പാട്ട് വെച്ചിരുന്നത് കാരണം യുവതിയുടെ നിലവിളി കേട്ടില്ലെന്നും അവർ പറഞ്ഞു. കാർ യു ടേൺ എടുക്കുന്നതിനിടയിൽ യുവതിയുടെ കൈ ശ്രദ്ധയിൽ പെടുകയായിരുന്നു തുടർന്ന് മൃതദേഹം അവിടെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നുവെന്നും യുവാക്കൾ പറഞ്ഞു. കാർ ഓടിച്ചിരുന്ന ദീപക് ഖന്ന (26), ഒപ്പം ഉണ്ടായിരുന്ന അമിത് ഖന്ന (25), കൃഷ്ണൻ (27), മിഥുൻ (26), മനോജ് മിത്തൽ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍, അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ...

മുകേഷിന് ജാമ്യം നൽകരുത്, മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ്

മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഇത് സംബന്ധിച്ച് എറണാകുളം...

ഡൽഹി മുതൽ ചെന്നൈ വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർദ്ധിച്ചു, ഇന്ന് മുതൽ പ്രബല്യത്തിൽ

എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ നിരക്ക് സെപ്റ്റംബർ 1 മുതൽ 39...

വ്യാജ ആരോപണങ്ങൾ, നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു: നടൻ ജയസൂര്യ

തനിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും...

​കെ ​ജെ ​ബേബി (കനവ് ബേബി) അന്തരിച്ചു

ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി (കനവ് ബേബി) അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70...

ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം, വോട്ടെണ്ണൽ ഒക്ടോബർ 8ന്

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു, അത് ഒക്ടോബർ 1 മുതൽ ഒക്ടോബർ 5, 2024 ലേക്ക് മാറ്റി. തുടർന്ന്, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ...