സൽമാൻ ഖാന് പിന്നാലെ ബോളിവുഡ് താരം ഷാരൂഖ് ഖാനും ഭീഷണി. ഫൈസാൻ ഖാൻ എന്നയാളുടെ ഫോൺ ഉപയോഗിച്ചാണ് ഭീഷണയെത്തിയിരിക്കുന്നത്. 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരൂഖ് ഖാനെ അപായപ്പെടുത്തുമെന്ന് വിളിച്ചയാൾ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറയുന്നു. മുംബൈ ബാന്ദ്രയിലെ പോലീസ് സ്‌റ്റേഷനിലേക്ക് ആണ് നേരിട്ട് കോൾ എത്തിയിരിക്കുന്നത്. ബാന്ദ്ര പൊലീസ് കേസ് അന്വേഷിക്കാൻ തുടങ്ങി. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിൽ നിന്നാണ് കോൾ വന്നിരിക്കുന്നത്. പൊലീസ് സംഘം റായ്പൂരിൽ എത്തിയിട്ടുണ്ട്.
ഫോൺ നമ്പർ വഴിയാണ് ഫൈസാൻ്റെ ലൊക്കേഷൻ പോലീസ് കണ്ടെത്തിയത് . ‘ കിങ് ഖാൻ’ എന്ന പേരിൽ ആണ് ഷാരൂഖ് ഖാൻ ആരാധകർക്ക് ഇടയിൽ അറിയപ്പെടുന്നത്. കഴിഞ്ഞ ഒക്ടോബറിൽ താരത്തിനെതിരെ ഇത്തരത്തിൽ വധിഭീഷണി വന്നിരുന്നു. ‘പത്താൻ’, ‘ജവാൻ’ എന്നീ രണ്ട് സിനിമകളുടെ വിജയത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന് ഭീഷണിയെത്തിയത്. തുടർന്ന് പോലീസ് അദ്ദേഹത്തിന് വെെ പ്ലസ് സുരക്ഷ നൽകാൻ തീരുമാനിച്ചു. ആയുധധാരികളായ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ എപ്പോഴും അദ്ദേഹത്തിനൊപ്പം ഉണ്ടായിരിക്കും. സിനിമയിൽ ഷാരൂഖ് ഖാൻ മുംബൈ അധോലോകം പ്രമേയമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഷാരൂഖ് ഖാന് വധഭീഷണി നേരിട്ടതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ സുരക്ഷ Y+ ലെവലിലേക്ക് വർധിപ്പിച്ചിരുന്നു. 24 മണിക്കൂറും സായുധരായ ആറ് ഉദ്യോഗസ്ഥർ അദ്ദേഹത്തോടൊപ്പം ഉണ്ടെന്ന് ഇത് ഉറപ്പാക്കുന്നു; നേരത്തെ ആയുധധാരികളായ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
സൽമാൻ ഖാന് ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണി ലഭിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഷാറൂഖിന് നേരെയും ഭീഷണി വരുന്നത്. കൃഷ്ണമൃഗത്തെ കൊന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ച് സൽമാനെ ലക്ഷ്യമിട്ട് ഭീഷണിപ്പെടുത്തിയ സംഘം മോചനദ്രവ്യമായി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടിരുന്നു. സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയതിന് ആണ് കർണാടകയിൽ ഭിഖാറാം ജലറാം ബിഷ്‌ണോയ് എന്നയാൾ അറസ്റ്റിലായത്. ഒക്‌ടോബർ 12ന് മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖ് കൊല്ലപ്പെട്ടതിനെ തുടർന്ന് നടൻ്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. ദസറയോടനുബന്ധിച്ച് മകൻ്റെ ഓഫീസിന് പുറത്ത് പടക്കം പൊട്ടിക്കുന്നതിനിടെയാണ് ബാബ സിദ്ദിഖ് കൊല്ലപ്പെട്ടത്.