കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി

സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി. 19 വർഷങ്ങൾക്ക് ശേഷമാണ് ശോഭരാജ് ജയിലിൽ നിന്നും പുറത്തിറങ്ങുന്നത്. നേപ്പാൾ സുപ്രീംകോടതിയുടെ നിർദേശ പ്രകാരമാണ് മോചനം. 2003 മുതൽ കാഠ്മണ്ഡുലിലെ ജയിലിൽ തടവിൽ കഴിയുകയായിരുന്നു. 1960കളിൽ മോഷണത്തിൽ തുടങ്ങി 1970 കളിൽ യൂറോപ്പിനും ദക്ഷിണേഷ്യക്കും പേടി സ്വപ്നമായി മാറിയ സീരിയൽ കില്ലറാണ് ചാൾസ് ശോഭരാജ്. 1970 മുതൽ 1980 വരെ നിരവധി കൊലപാതക കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്.

പ്രായാധിക്ക്യം കണക്കിലെടുത്ത് ശോഭരാജിനെ 2022 ഡിസംബർ 21ന് നേപ്പാൾ സുപ്രീം കോടതി ജയിൽ മോചിതനാക്കാൻ ഉത്തരവിടുകയായിരുന്നു. 78 വയസുകാരനായ ശോഭരാജിനെ 15 ദിവസത്തിനകം നാടു കടത്തണമെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. കൊലപാതകം, മോഷണം, വഞ്ചന തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് ചാൾസ് ശോഭരാജ്. വിനോദസഞ്ചാരത്തിനെത്തിയിരുന്ന ഏകദേശം 20 ലധികം വിദേശവനിതകളെ ക്രൂരമായി കൊലപ്പെടുത്തിയയാളാണ് ചാൾസ് ശോഭ രാജ്. ‘ബിക്കിനി കില്ലർ’ എന്ന പേരിലാണ് ഇയാൾ അറിപ്പെട്ടിരുന്നത്.

ആദ്യമായി മോഷണകുറ്റത്തിനാണ് ശോഭരാജ് ജയിൽ ശിക്ഷ അനുഭവിക്കുന്നത്, 1963ൽ. ഇതിന്റെ തുടർച്ചയെന്നോണം പിന്നീട് കുറ്റ കൃത്യങ്ങളിൽ വിരാജിച്ച ജീവിതമായിരുന്നു അയാൾ നയിച്ചതും. 1975ൽ തെരേസ നോൾട്ടനെന്ന യുവതിയെ കൊലപ്പെടുത്തി തുടങ്ങിയ ശോഭരാജിന്റെ സീരിയൽ കൊലപാതക പരമ്പരയിലെ മരണങ്ങളുടെ എണ്ണം ഏതാണ്ട് മുപ്പതോട് അടുക്കുമെന്നാണ് അനൗദ്യോഗിക കണക്കുകൾ. മൊബൈൽ ഫോണും, ഇന്റർനെറ്റും സജീവമല്ലാതിരുന്ന കാലത്ത് നടന്ന കൊലപാതകങ്ങൾ ആകയാൽ പലതിന്റെയും അന്വേഷണം തെളിവില്ലാതെ പാതി വഴിയിൽ നിലച്ചു പോവുകയാണുണ്ടായത്. കൊല്ലപ്പെട്ടവരിൽ കൂടുതൽ പേരും ‘ബിക്കിനി’ ധരിച്ചവരായതിനാൽ പിൽക്കാലത്ത് ഇയാളെ ‘ദി ബിക്കിനി കില്ലർ’ എന്നും ലോകം വിശേഷിപ്പിച്ചു.

1972നും 1976നും ഇടയിൽ 24 ഓളം കൊലപാതകങ്ങൾ ചാൾസ് നടത്തി. കൊല്ലപ്പെട്ടതെല്ലാം ചാൾസുമായി സൗഹൃദം പുലർത്തിയിരുന്നവർ തന്നെ. കൊലപ്പെടുത്താൻ ഉദ്ദേശിക്കുന്നവരുമായി സൗഹൃദം ഉണ്ടാക്കുകയും പിന്നീട് അവരെ കൊലപ്പെടുത്തി പണവും പാസ്പോർട്ടും കൈവശപ്പെടുത്തുകയും പിന്നീട് ഈ പാസ്പോർട്ടുമായി യാത്ര ചെയ്യുന്നതായിരുന്നു ചാൾസിന്‍റെ രീതി. 1976ലാണ് ചാൾസ് ആദ്യമായി ജയിലിലായത്. എന്നാൽ ജയിൽച്ചാടി. പലരാജ്യത്ത് നിന്നും പൊലീസുകാരെ വിദഗ്ധമായി പറ്റിച്ച് ചാൾസ് മുങ്ങി. ഡൽഹിയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ചു വിനോദസഞ്ചാരികൾക്ക് വിഷം നൽകിയതിനും ഇസ്രയേൽ പൗരനെ കൊലപ്പെടുത്തിയതിനും ചാൾസ് ശോഭരാജിനും ഭാര്യയ്ക്കുമെതിരെ ഇന്ത്യയിൽ കേസെടുത്തു. അറസ്റ്റിലായ ചാൾസ് തിഹാർ ജയിലിലായി. തൊട്ടുപിന്നാലെ ജയിൽ ചാടി. ഒരുമാസത്തിനു ശേഷം വീണ്ടും പിടിയിലായി. പിന്നീട് 1997 വരെ തിഹാർ ജയിലിൽ തന്നെ കഴിഞ്ഞു. 2003 -ൽ നേപ്പാളിൽ വച്ച് വീണ്ടും അറസ്റ്റിലായി. 1975 -ൽ നടത്തിയ ഇരട്ട കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ചു. ഈ ശിക്ഷ അനുഭവിച്ച് വരവെയാണ് ഇപ്പോൾ ജയിൽ മോചിതനായത്.

1944ൽ വിയറ്റ്നാമിലെ സൈഗോണിൽ ഇന്ത്യൻ വംശജനായ പിതാവിനും വിയറ്റ്നാമീസ് പൗരയായ മാതാവിനും ആദ്യ മകനായാണ് ചാൾസ് ഗുരുമുഖ് ശോഭരാജ് ഹോട്ട്ചന്ദ് ഭവ്നാനി എന്ന മുഴുവൻ പേരുള്ള ചാൾസ് ശോഭരാജ് ജനിച്ചത്. ചെറുപ്പ കാലത്ത് കുടുംബത്തിലെ ചില പ്രശ്‌നങ്ങൾ അലട്ടിയിരുന്ന അയാൾ കൗമാരത്തിൽ തന്നെ ചില്ലറ മോഷണവും മറ്റ് കുറ്റകൃത്യങ്ങളും ചെയ്‌ത്‌ തന്റെ ഭാവി എന്തെന്ന് തിരഞ്ഞെടുത്ത് കഴിഞ്ഞിരുന്നു. കൊല്ലപ്പെട്ടവരുടെ പക്കൽ നിന്നും പാസ്‌പോർട്ടും, വിദേശ കറൻസിയും മോഷണം പോയി എന്ന സമാനതയിൽ നിന്ന് തുടങ്ങിയ അന്വേഷണത്തിൽ ഇന്റർപോൾ പോലും സഹകരിക്കുകയുണ്ടായി. ഒടുവിൽ തായ്‌ലൻഡ് പട്ടായ തീരത്ത് പലപ്പോഴായി നടന്ന പന്ത്രണ്ടോളം കൊലപാതകങ്ങളുടെ രീതി പരിശോധിച്ച അന്വേഷണ സംഘത്തിന് ഒരു കാര്യം ബോധ്യമായി, കുറ്റവാളി ഒരാൾ തന്നെ. അങ്ങനെ ദീർഘനാളത്തെ അന്വേഷണത്തിന് ശേഷമാണ് കൊല ചെയ്‌തവരുടെ പാസ്‌പോർട്ട് ഉപയോഗിച്ച് പല വിമാനത്താവളങ്ങളിലൂടെയും സഞ്ചരിച്ച, ആഡംബര ജീവിതം നയിച്ച അതി ബുദ്ധിമാനായ, അതിലേറെ ക്രൂരനായ കുറ്റവാളിയിലേക്ക് അന്വേഷണം ചെന്നെത്തുന്നത്. ഡൽഹി പോലീസാണ് ശോഭരാജിനെ അറസ്‌റ്റ് ചെയ്‌തത്‌. ലോകം ഭയക്കുന്ന പേരായ ശോഭരാജിന് സുമുഖനെന്ന പരിവേഷം നൽകി പിൽക്കാലത്ത് ഒരു ‘ഹൈ ക്ലാസ് സെലിബ്രിറ്റി’ പട്ടം ചാർത്തി നൽകിയെന്നതും ചരിത്രം.

പാമ്പുകടിയേറ്റു മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി

തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. കഴിഞ്ഞദിവസം കുട്ടിയെ കടിച്ച പാമ്പിൻറെ അതേ വലിപ്പത്തിലുള്ള പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്. ആൽജോയുടെ മൃതദേഹം വീട്ടിലെത്തിച്ച സമയത്ത് വീടിനരികിൽ നിന്ന്...

പ്രസിദ്ധമായ തൃശ്ശൂര്‍ പൂരം കൊടികയറി

പൂരപ്രേമികളുടെ ഹരമായ തൃശ്ശൂര്‍ പൂരത്തിന് കൊടികയറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും രാവിലെ 11:00 മണിക്കും 11:15നും കൊടിയേറി. കണിമംഗലം ശാസ്താ ക്ഷേത്രം, ചെമ്പൂക്കാവ് കാർത്യായനി...

കോൺഗ്രസിൽ വീണ്ടും മുഖ്യമന്ത്രി പദത്തിനായി പോര് മുറുക്കി മൂന്ന് ഗ്രൂപ്പുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കേരളത്തിൽ ഭരണമാറ്റമുണ്ടായാൽ മുഖ്യമന്ത്രി പദം ആർക്ക് എന്നതിനെച്ചൊല്ലി പടയൊരുക്കം തുടങ്ങി. ഇതോടെ കോൺഗ്രസിൽ കടുത്ത വിഭാഗീയത മറനീക്കി പുറത്തുവരുന്നു. കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല...

തൃണമൂൽ ബന്ധം ഉപേക്ഷിച്ചു, പുതിയ പാർട്ടിയുമായി പി വി അൻവർ

തൃണമൂൽ ബന്ധം അവസാനിപ്പിച്ച് പി വി അൻവർ. പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പി വി അൻവർ പറഞ്ഞു. തൃണമൂൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നുവെന്ന് പി.വി അൻവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അത്...

തിരിച്ചടിച്ച് ഇറാൻ, അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

ഹോർമുസ് കടലിടുക്കിന് സമീപം വെച്ച് തുസ്ക എന്ന ഇറാനിയൻ ചരക്കുകപ്പൽ അമേരിക്കൻ സേന പിടിച്ചെടുത്തതിന് പിന്നാലെ അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി ഇറാൻ. ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനാലാണ് ഇറാനിയൻ...

തമിഴ്‌നാട്ടിൽ പടക്കനിർമ്മാണ ശാലയിൽ വൻ സ്‌ഫോടനം; മരണം 23 ആയി

തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലുണ്ടായ പടക്കനിർമ്മാണ ശാലയിലെ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. ഞായറാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. വിരുദുനഗറിലെ കട്ടനാർപട്ടി ഗ്രാമത്തിന് സമീപമുള്ള പടക്കശാലയിലാണ് അപകടം നടന്നത്. സ്‌ഫോടനത്തിൽ...

ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് ഏർപ്പെടുത്തിയ ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാനിയൻ ചരക്കുകപ്പൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്തു. കപ്പൽ തടയുന്നതിന്റെ വീഡിയോ യുഎസ് പ്രതിരോധ വകുപ്പ് പുറത്തുവിട്ടു. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ വെടിയുതിർക്കുമെന്ന് യുഎസ്...

താത്‌കാലികമായി അടച്ച ദുബായ് ഗ്ലോബൽ വില്ലേജ് ഇന്ന് തുറക്കും

അമേരിക്ക ഇസ്രായേൽ ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങൾ മൂലം അടച്ചിട്ടിരുന്ന ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തനം ഇന്ന് മുതൽ വീണ്ടും തുടരും. ഗ്ലോബൽ വില്ലേജ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ‘ഞങ്ങൾക്കും നിങ്ങളെ മിസ്...