തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ജമ്മു കശ്മീരില്‍ ഒരു തീവ്രവാദിയെ വധിച്ച് സുരക്ഷാസേന. ശനിയാഴ്ച കുല്‍ഗാം ജില്ലയിലെ അഖല്‍ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. വെള്ളിയാഴ്ചയാണ് സുരക്ഷാ സേനയ്ക്ക് അഖലിലെ വനപ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന് ഇന്റലിജന്‍സ് വിവരം ലഭിക്കുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഓപ്പറേഷന്‍ അഖല്‍ എന്ന് പേരുള്ള ഒരു ദൗത്യത്തിനും സുരക്ഷാ സേന രൂപം നല്‍കി.