പേപ്പർ ബാലറ്റ് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി

തെരഞ്ഞെടുപ്പിൽ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് (ഇവിഎം) പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കണമെന്ന ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച തള്ളി. തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ മാത്രമാണ് ഇവിഎമ്മിൽ കൃത്രിമം കാണിച്ചെന്ന ആരോപണം ഉയരുന്നതെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

“എന്താണ് സംഭവിക്കുന്നത്, നിങ്ങൾ തെരഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ, ഇവിഎമ്മുകൾ തകരാറിലാകില്ല, നിങ്ങൾ തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ, ഇവിഎമ്മുകൾ തകരാറാണെന്ന് പററയുന്നു.” ബെഞ്ച് പറഞ്ഞു.

ജനാധിപത്യം സംരക്ഷിക്കാൻ ബാലറ്റ് പേപ്പറുകൾ പുനഃസ്ഥാപിക്കുന്നത് അനിവാര്യമാണെന്നും ഇവിഎമ്മുകൾ കൃത്രിമം കാണിക്കാൻ സാധ്യതയുണ്ടെന്നും ഹർജിക്കാരനായ കെ എ പോൾ പറഞ്ഞു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയും ഇവിഎമ്മുകളിൽ കൃത്രിമം കാണിക്കുമെന്ന് അവകാശപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇവിഎമ്മുകൾ ഹാക്ക് ചെയ്യാൻ കഴിയുമെന്ന ഇലോൺ മസ്‌കിൻ്റെ അവകാശവാദവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. “എന്നാൽ, ചന്ദ്രബാബു നായിഡുവോ ശ്രീ റെഡ്ഡിയോ തോൽക്കുമ്പോൾ ഇവിഎമ്മുകളിൽ കൃത്രിമം നടന്നുവെന്നാണ് അവർ പറയുന്നത്, ജയിക്കുമ്പോൾ അവർ ഒന്നും പറയുന്നില്ല, ഞങ്ങൾ ഇത് എങ്ങനെ കാണും, ഞങ്ങൾ ഇത് തള്ളിക്കളയുകയാണ്.” ജസ്റ്റിസ് നാഥ് പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പണമോ മദ്യമോ മറ്റ് വസ്തുക്കളോ വിതരണം ചെയ്തതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കുറഞ്ഞത് അഞ്ച് വർഷത്തേക്ക് സ്ഥാനാർത്ഥികളെ അയോഗ്യരാക്കാൻ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശം നൽകണമെന്നും പാരാതിക്കാരൻ കോടതിയോട് അഭ്യർത്ഥിച്ചു.

നിർണായക കോൺഗ്രസ് യോഗത്തിൽ പങ്കെടുക്കാതെ ശശി തരൂർ

നിയമസഭ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ചുചേർത്ത യോഗത്തിൽ ശശി തരൂർ എം.പി പങ്കെടുക്കില്ല. കൊച്ചിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത മഹാപഞ്ചായത്ത് പരിപാടിയിൽ തന്നെ അപമാനിച്ചതിനെ തുടർന്നാണ് ഈ...

2025-ൽ 1.94 കോടിയിലധികം യാത്രികരെ സ്വീകരിച്ച് ഷാർജ എയർപോർട്ട്

കഴിഞ്ഞ വർഷം 1.94 കോടിയിലധികം യാത്രികർ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചതായി ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡുമായി ഷാർജ...

വാക്ക് പാലിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, അയ്യപ്പ വിഗ്രഹം നൽകി മോദിയെ സ്വീകരിച്ചു

തിരുവനന്തപുരം കോർപറേഷനിൽ അധികാരത്തിലേറിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തലസ്ഥാനത്ത് കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു. മേയറായി വി വി രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് 27-ാം ദിവസമാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തുന്നത്....

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് എസ്‌ഐടി. തന്ത്രി കണ്ഠരര് രാജീവര്‍ക്ക് സ്വര്‍ണക്കൊള്ള അറിയാമായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പാളികൾ രണ്ട് തവണ കടത്തിയതിലും തന്ത്രിക്ക് പങ്കെന്ന്...

ആവേശത്തിലാഴ്ത്തി തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ

തിരുവനന്തപുരം: തലസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ പ്രവർത്തകരെ ആവേശത്തിലാഴ്ത്തി.11 മണിക്കു ആരംഭിച്ച റോഡ് ഷോ പുത്തരിക്കണ്ടം മൈതാനത്താണ്‌ അവസാനിച്ചത്. നിരവധി പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിയെ കാണാൻ റോഡിനിരുവശവും കാത്തുനിന്നത്. റോഡ്...

തിരുവനന്തപുരത്ത് വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, കേന്ദ്ര സർക്കാർ കേരളത്തിനൊപ്പമെന്നും മോദി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തിനൊപ്പമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൻറ വികസനത്തിന് ഇനി മുതൽ പുതിയ ദിശാബോധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു....

തലസ്ഥാനത്ത് പ്രധാനമന്ത്രി മോദിക്ക് ഊഷ്മള സ്വീകരണം, മേയർ എത്തിയില്ല

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാന ന​ഗരി തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ രാജേന്ദ്ര അർലേക്കർ എന്നിവർ ചേർന്ന് സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് റോഡ് ഷോ നടന്നു. കനത്ത സുരക്ഷയാണ്...

യുഎഇയിലെ ജബൽ ജെയ്‌സിൽ താപനില 0.2 ഡിഗ്രി സെൽഷ്യസ്

യുഎഇ അതിശൈത്യത്തിലേക്ക് കടക്കുകയാണ്. ഈ വർഷത്തെ ഏറ്റവും കുറവ് താപനില റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ രേഖപ്പെടുത്തി. വ്യാഴാഴ്ച പുലർച്ചെ 5.45-ന് 0.2 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു....