അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ യശസ് കളങ്കപ്പെടുത്താൻ നീക്കം: വിദേശകാര്യമന്ത്രി എസ് ജയ് ശങ്കര്‍

ഇന്ത്യയുടെ യശസ് അന്താരാഷ്ട്ര തലത്തിൽ തന്നെ കളങ്കപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണ് പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്‍ററിയെന്ന് വിദേശ കാര്യമന്ത്രി എസ് ജയ് ശങ്കര്‍ പറഞ്ഞു. രാജ്യ വിരുദ്ധ ശക്തികള്‍ ഇന്ത്യക്കകത്തും പുറത്തും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും എസ് ജയ് ശങ്കര്‍ വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

ചൈനക്കെതിരെ സര്‍ക്കാര്‍ അനങ്ങുന്നില്ലെന്ന കോണ്‍ഗ്രസ് വിമര്‍ശനത്തിന് രാഹുല്‍ ഗാന്ധിയാണോ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയച്ചതെന്നും വിദേശകാര്യമന്ത്രി ചോദിച്ചു. ഇന്ത്യ ചൈന അതിര്‍ത്തി വിഷയത്തിൽ പ്രധാനമന്ത്രിയോ സര്‍ക്കാരോ ചൈനക്കെതിരെ ഒരക്ഷരം ഉരിയാടുന്നില്ലെന്നും, നടപടികള്‍ സ്വീകരിക്കുന്നില്ലെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാതി.

കൊവിഡ് കാലം മുതല്‍ തുടങ്ങിയതാണ് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം. മറ്റ് രാജ്യങ്ങളിലും ആളുകള്‍ കൂട്ടത്തോടെ മരിച്ചു. ഇന്ത്യയിലെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതുപോലെ മറ്റ് ഏത് രാജ്യത്തെയെങ്കിലും ചിത്രങ്ങള്‍ പുറത്ത് വന്നോയെന്ന് വിദേശ കാര്യമന്ത്രി ചോദിച്ചു. അതേ രീതിയാണ് ഇരുപത് വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്‍റെ ഡോക്യുമെന്‍ററി ചിത്രീകരണവും. കൃത്യമായ രാഷ്ട്രീയം ഇതിന് പിന്നിലുണ്ട്. ഡോക്യുമെന്‍ററി പുറത്ത് വന്ന സമയം യാദൃശ്ചികമല്ല. രാജ്യത്ത് തെരഞ്ഞെടുപ്പുകള്‍ തുടങ്ങുന്നു. അന്താരാഷ്ട്ര തലത്തിലും ഇന്ത്യ തിളങ്ങി നില്‍ക്കുന്ന സമയം. അപ്പോള്‍ പ്രധാനമന്ത്രിയുടെയും, രാജ്യത്തിന്‍റെയും നിലപാട് തീവ്രമാണെന്ന് വരുത്താനാണ് ഡോക്യുമെന്‍ററിയിലൂടെ ശ്രമിച്ചതെന്ന് ജയ് ശങ്കര്‍ കുറ്റപ്പെടുത്തി.

അദാനി-ഹിൻഡൻബർഗ് വിവാദത്തിലും ജോർജ്ജ് സോറോസിനെതിരെ തുറന്നടിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രംഗത്ത് വന്നിരുന്നു. സോറോസ് ന്യൂയോർക്കിലുള്ള ഒരു പഴയ, സമ്പന്നനായ വ്യക്തിയാണ്. തന്റെ കാഴ്‌ചപ്പാടുകളാണ് ലോകം മുഴുവൻ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് തീരുമാനിക്കേണ്ടത് എന്നാണ് ഇപ്പോഴും അദ്ദേഹം കരുതുന്നത് എന്നും എസ് ജയശങ്കർ നേരത്തെ പ്രതികരിച്ചിരുന്നു.

ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ സർക്കാരിന്റെ സത്യപ്രതിജ്ഞ; ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കും

ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ചെയർമാൻ താരീഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കും. ഫെബ്രുവരി 17-ന് ധാക്കയിൽ നടക്കുന്ന ചടങ്ങിലേക്ക്...

പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരുമെന്ന മണിശങ്കർ അയ്യരുടെ പ്രസ്താവന തള്ളിപ്പറഞ്ഞ് കോൺഗ്രസ് ഹൈക്കമാൻഡ്

കേരള മുഖ്യമന്ത്രിയായി പിണറായി വിജയൻ തന്നെ തുടരുമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ പ്രസ്താവന തള്ളിപ്പറഞ്ഞ് കോൺഗ്രസ് ഹൈക്കമാൻഡ്. അയ്യരുടെ പ്രസ്താവന പുറത്തുവന്ന ഉടനെ തന്നെ കോൺഗ്രസ് ദേശീയ നേതൃത്വം അദ്ദേഹത്തെ...

ഗാസയിൽ ഇസ്രായേൽ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ 11 മരണം

ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 11 പാലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ആക്രമണത്തിൽ ഇതുവരെ 11 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ നാലുപേർ...

ഇംഗ്ലണ്ടിനും പാക്കിസ്ഥാനും നെഞ്ചിടിപ്പ്, ആശങ്കയോടെ ഓസ്ട്രേലിയ

ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇംഗ്ലണ്ടിനും പാക്കിസ്ഥാനും നെഞ്ചിടിപ്പ് കൂടുകയാണ്. ഇന്ത്യക്കെതിരായ തോൽവിയോടെ ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനത്താണ് പാക്കിസ്ഥാൻ. മൂന്ന് കളിയിൽ നിന്ന് രണ്ട് ജയവും...

ശബരിമല യുവതീപ്രവേശനം; പ്രബുദ്ധരായ സ്ത്രീകൾ പോകില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

ശബരിമലയിലെ ആചാരങ്ങൾ മാറ്റപ്പെടേണ്ടവയല്ലെന്നും യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതി വിധി നിരാശാജനകമാണെന്നുമുള്ള എസ്എൻഡിപിയുടെ പഴയ നിലപാടിൽ മാറ്റമില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച...

രാജസ്ഥാനിൽ വൻ തീപിടുത്തം; കെമിക്കൽ ഫാക്ടറിയിൽ എട്ട് തൊഴിലാളികൾ വെന്തുമരിച്ചു

രാജസ്ഥാനിലെ ഭിവാഡിയിലുള്ള ഖുഷ്ഖേദ വ്യവസായ മേഖലയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തത്തിൽ എട്ട് തൊഴിലാളികൾ വെന്തുമരിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഫാക്ടറിയിലെ രാസവസ്തുക്കളുടെ സാന്നിധ്യം തീ അതിവേഗം പടരാൻ കാരണമായി....

നിയമസഭാ തിരഞ്ഞെടുപ്പ് ലക്‌ഷ്യം, 1.31കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5000 രൂപ നിക്ഷേപിച്ച് എം കെ സ്റ്റാലിൻ

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിലെ 1.31 കോടി വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇന്ന് പുലർച്ചെ ആറ് മണിയോടെ 5,000 രൂപ വീതം നിക്ഷേപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഏപ്രിൽ...

രണ്ടാം ദിനവും സന്നിധാനത്ത് സാമ്പിൾ ശേഖരിക്കൽ തുടർന്ന് എസ്ഐടി

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്കായി ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ രണ്ടാം ദിനവും പുരോഗമിക്കുന്നു. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സന്നിധാനത്ത് തുടരുകയാണ്. വ്യാഴാഴ്ച ശ്രീകോവലിന് പിൻഭാഗത്തെ തൂണുകളിലെ പാളികളാണ്...