റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്തി ആർബിഐ

മുംബൈ: രാജ്യത്തെ പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. റിപ്പോ നിരക്ക് 5.25 ശതമാനമായി തന്നെ തുടരും. ഫെബ്രുവരി 4-ന് ആരംഭിച്ച മൂന്ന് ദിവസത്തെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷമാണ് സുപ്രധാനമായ ഈ പ്രഖ്യാപനം ഉണ്ടായത്. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ചേർന്ന ആറംഗ ധനനയ സമിതി യോഗത്തിന് ശേഷമാണ് പണനയത്തിൽ മാറ്റമില്ലെന്ന പ്രഖ്യാപനം വന്നത്. 2025-26 സാമ്പത്തിക വർഷത്തിലെ അവസാന വായ്പാനയ അവലോകന യോഗമായിരുന്നു ഇത്. വിപണിയിൽ നിലവിലുള്ള ‘നിഷ്പക്ഷ നിലപാട്’തുടരാൻ സമിതി തീരുമാനിച്ചു. പണപ്പെരുപ്പവും സാമ്പത്തിക വളർച്ചയും തമ്മിലുള്ള സന്തുലിതാവസ്ഥ കണക്കിലെടുത്താണ് ഈ തീരുമാനം.

സാമ്പത്തിക വളർച്ച സ്ഥിരമായി തുടരുകയും എന്നാൽ പണപ്പെരുപ്പ സാധ്യതകൾ പൂർണ്ണമായും വിട്ടുമാറാത്തതുമായ സാഹചര്യത്തിലാണ് പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സമിതി തീരുമാനിച്ചത്. ആഭ്യന്തര പണപ്പെരുപ്പ പ്രവണതകൾ, അസ്ഥിരമായ ആഗോള സാഹചര്യം, അസംസ്‌കൃത എണ്ണവിലയിലെ ചലനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നിർണ്ണായക ഘടകങ്ങൾ ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിലുള്ള ആറംഗ സമിതി വിശദമായി ചർച്ച ചെയ്തു. കഴിഞ്ഞ ഡിസംബറിൽ റിപ്പോ നിരക്ക് 5.50 ശതമാനത്തിൽ നിന്ന് 5.25 ശതമാനമായി ആർബിഐ കുറച്ചിരുന്നു.വളർച്ചയ്ക്ക് പ്രാധാന്യം നൽകുന്ന കേന്ദ്ര ബജറ്റും പണപ്പെരുപ്പ സമ്മർദ്ദങ്ങൾ കുറഞ്ഞതും ഇന്ത്യ-യുഎസ് വ്യാപാര കരാറിനെത്തുടർന്ന് ആഗോള വിപണിയിലുണ്ടായ ആശ്വാസവും ഈ തീരുമാനത്തിന് പിന്നിലെ പ്രധാന പശ്ചാത്തലങ്ങളാണ്.

ഇന്ത്യൻ സമ്പദ്വ്യവസ്ഥ മികച്ച മുന്നേറ്റം കാഴ്ചവെക്കുന്നതായി ഗവർണർ ചൂണ്ടിക്കാട്ടി. ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ, യുഎസ് വ്യാപാര കരാർ എന്നിവ യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ സാമ്പത്തിക വളർച്ച കൂടുതൽ ദൃഢമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഈ മാസം അവസാനം പുറത്തുവരാനിരിക്കുന്ന പരിഷ്‌കരിച്ച ജിഡിപി, പണപ്പെരുപ്പ വിവരങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും വരും മാസങ്ങളിലെ ആർബിഐയുടെ തീരുമാനങ്ങൾ. ചില്ലറ പണപ്പെരുപ്പം കുറയുന്ന ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും അത് ഇപ്പോഴും ആർബിഐയുടെ സുരക്ഷിത പരിധിക്ക് അടുത്തായതിനാൽ കരുതലോടെയുള്ള സമീപനമാണ് കേന്ദ്ര ബാങ്ക് സ്വീകരിച്ചിരിക്കുന്നത്. വരും മാസങ്ങളിലെ പണപ്പെരുപ്പ സാധ്യതകളും വളർച്ചാ പ്രവചനങ്ങളും വിപണി വൃത്തങ്ങൾ ഇപ്പോൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഫുട്‌ബോൾ താരം ഐ.എം വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം വിജയൻ. അതേസമയം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടാൽ എംപി സ്ഥാനം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കരിയറിലുടനീളം...

കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ അരുംകൊല, ഗുണ്ട അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായായ അലുവ അതുലിനെ നടുറോഡില്‍ അതിക്രൂരമായി ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങി പോകുമ്പോഴാണ് കാറിൽ...

യു എ ഇയിൽ വ്യോമാക്രമണ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ

വ്യോമാക്രമണങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ യു എ ഇ അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും, ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ...

ആക്രമണവീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്

മേഖലയിൽ നിലനിൽക്കുന്ന നിലവിലെ ആക്രമണ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. അബുദാബി പൊലീസിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റാണ്...

പ്രതിഷേധം ശക്തം, മുൻമന്ത്രി ജി. സുധാകരന്റെ വീടിന് പോലീസ് കാവൽ

മുൻമന്ത്രി ജി. സുധാകരൻ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെ പ്രതിഷേധം ശക്തമാവുകയാണ്. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ പുന്നപ്ര പറവൂരിലെ അദ്ദേഹത്തിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ...

പത്തനാപുരത്തെ എൻഎസ്എസ് ഭിന്നത; ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമെന്ന് ഗണേഷ്‍കുമാർ

പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമാണെന്ന് കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. തന്‍റെ പിതാവായ ആര്‍ ബാലകൃഷ്ണ പിള്ളയാണ് പത്തനാപുരം താലൂക്ക് യൂണിയൻ വളർത്തിയതെന്നും ഒരു പായ ഇട്ടാണ് എൻഎസ്എസ്...

ഖാർഗ് ദ്വീപിന് നേരെ ശക്തമായ ബോംബാക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ

പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിൽ ഒന്നാണിതെന്നും യുഎസ് പ്രസിഡന്റ് ട്രംപ്. നിലവിൽ ദ്വീപിലെ എണ്ണ...

ഇറാനും ഇന്ത്യയും സുഹൃത്തുക്കളാണ്, ഇന്ധനക്കപ്പലുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം: ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള ഇന്ധനക്കപ്പലുകൾ കടത്തിവിടുന്നതിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഉടൻ തന്നെ നല്ല വാർത്തകൾ പ്രതീക്ഷിക്കാം എന്നും ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി പറഞ്ഞു. കഴിഞ്ഞ 24...