ഇന്ത്യയിലെ ആദ്യത്തെ എലിവേറ്റഡ് ഹൈവേ’ദ്വാരക എക്‌സ്പ്രസ് വേ’ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ഇന്ത്യയിലെ ആദ്യത്തെ എലിവേറ്റഡ് ഹൈവേയായ ദ്വാരക എക്‌സ്പ്രസ് വേയുടെ ഹരിയാന ഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുരുഗ്രാമിൽ ഉദ്ഘാടനം ചെയ്യും. എട്ട്‌വരി ഹൈ സ്പീഡ് എക്‌സ്‌പ്രസ്‌വേ ഇന്ത്യയിലെ ആദ്യത്തെ എലിവേറ്റഡ് ഹൈവേയാണ്. ഇത് ഡൽഹിക്കും ഗുരുഗ്രാമിനും ഇടയിലുള്ള ഗതാഗതം മെച്ചപ്പെടുത്താനും തിരക്ക് കുറയ്ക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹരിയാന വിഭാഗത്തിൽ ഡൽഹി-ഹരിയാന അതിർത്തി മുതൽ ബസായി(10.2 കി.മീ) വരെയും ബസായി മുതൽ ഖേർക്കി ദൗല (ക്ലോവർലീഫ് ഇൻ്റർചേഞ്ച്) വരെയും (8.7 കി.മീ) ഉൾപ്പെടുന്നു. ഏകദേശം 4,100 കോടി രൂപ ചെലവിലാണ് 19 കിലോമീറ്റർ ദൈർഘ്യമുള്ള ഭാഗം നിർമിച്ചിരിക്കുന്നത്.

ദ്വാരക എക്സ്പ്രസ് വേയുടെ സവിശേഷതകൾ

  1. രാജ്യത്തെ ആദ്യത്തെ എലിവേറ്റഡ് അർബൻ എക്‌സ്പ്രസ് വേയും എട്ട് പാതകളുള്ള ആദ്യത്തെ ഒറ്റ പില്ലർ മേൽപ്പാലവുമാണ് ഈ എക്‌സ്പ്രസ് വേ.
  2. ഏകദേശം 9,000 കോടി രൂപ ചെലവിലാണ് മുഴുവൻ പാതയും നിർമിക്കുന്നത്. അതിവേഗ പാതയുടെ 19 കിലോമീറ്റർ ഹരിയാനയിലും ബാക്കി 10 കിലോമീറ്റർ ഡൽഹിയിലുമാണ്. ഡൽഹി-ഗുരുഗ്രാം എക്സ്പ്രസ് വേയിൽ ശിവ്-മൂർത്തിയിൽ നിന്ന് ആരംഭിച്ച് ഡൽഹിയിലെ ദ്വാരക സെക്ടർ 21, ഗുരുഗ്രാം അതിർത്തി, ബസായി എന്നിവിടങ്ങളിലൂടെ ഖേർക്കി ദൗള ടോൾ പ്ലാസയ്ക്ക് സമീപം അവസാനിക്കുന്നു. തുരങ്കങ്ങൾ അല്ലെങ്കിൽ അണ്ടർപാസുകൾ, അറ്റ്-ഗ്രേഡ് റോഡ് സെക്ഷൻ, എലിവേറ്റഡ് ഫ്ലൈ ഓവർ, ഫ്‌ളൈ ഓവറിന് മുകളിലുള്ള ഒരു ഫ്ലൈ ഓവർ എന്നിങ്ങനെ നാല് മൾട്ടി ലെവൽ ഇൻ്റർചേഞ്ചുകൾ ഇതിന് ഉണ്ടായിരിക്കും. 9 കിലോമീറ്റർ നീളവും 34 മീറ്റർ വീതിയുമുള്ള എലിവേറ്റഡ് റോഡ് ഒറ്റ തൂണിൽ എട്ടുവരിയായി നിർമിക്കുന്നത് രാജ്യത്ത് ആദ്യത്തേതാണ്. ഇന്ത്യയിലെ ഏറ്റവും നീളമേറിയ (3.6 കിലോമീറ്റർ) വീതിയും (എട്ട്-വരി) നഗര റോഡ് തുരങ്കവും ഈ പാതയിൽ ഉൾപ്പെടുന്നു. പൂർത്തിയായിക്കഴിഞ്ഞാൽ, ഡൽഹിയിലെ ദ്വാരക സെക്ടർ 25-ൽ വരാനിരിക്കുന്ന ഇന്ത്യാ ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിലേക്കും (ഐഐസിസി) നേരിട്ട് പ്രവേശനം ലഭിക്കും. ആഴം കുറഞ്ഞ തുരങ്കത്തിലൂടെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കുള്ള ഒരു ബദൽ ബന്ധമായിരിക്കും എക്‌സ്പ്രസ് വേ. ഇത് ദ്വാരക സെക്ടറുകൾ – 88, 83, 84, 99, 113 എന്നിവയെ സെക്ടർ-21 മായി ഗുരുഗ്രാം ജില്ലയിലെ നിർദ്ദിഷ്ട ഗ്ലോബൽ സിറ്റിയുമായി ബന്ധിപ്പിക്കുന്നു. എക്സ്പ്രസ് വേയിൽ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുണ്ട്. ടോൾ പിരിവ് പൂർണ്ണമായും ഓട്ടോമേറ്റഡ് ആയിരിക്കും. കൂടാതെ മുഴുവൻ പദ്ധതിയും കാര്യക്ഷമമായ ഗതാഗത സംവിധാനം (ഐടിഎസ്) കൊണ്ട് സജ്ജീകരിക്കും. നാല് ഘട്ടങ്ങളിലായാണ് നിർമാണം. ആദ്യം, ഡൽഹി മേഖലയിൽ മഹിപാൽപൂരിലെ ശിവമൂർത്തി മുതൽ ബിജ്വാസൻ (5.9 കി.മീ), രണ്ടാമത്തേത് ബിജ്വാസൻ മുതൽ ഡൽഹി-ഹരിയാന അതിർത്തി വരെ ഗുരുഗ്രാമിൽ (4.2 കി.മീ), മൂന്നാമത് ഹരിയാന മേഖലയിൽ ഡൽഹി-ഹരിയാന അതിർത്തി മുതൽ ബസായി (10.2 കി.മീ). ), ബസായി നിന്ന് ഖേർക്കി ദൗല (ക്ലോവർലീഫ് ഇൻ്റർചേഞ്ച്) വരെയുള്ള നാലാമത്തേത് (8.7 കി.മീ). മൊത്തം നിർമ്മാണത്തിനായി, 2 ലക്ഷം മെട്രിക് ടൺ സ്റ്റീലും 20 ലക്ഷം ക്യുബിക് മീറ്റർ കോൺക്രീറ്റും ഉപയോഗിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....