ജമ്മു കശ്മീരിൽ യോഗാചരണത്തിന് നേതൃത്വം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തിൽ ജമ്മു കശ്മീരിൽ യോഗാചരണത്തിന് നേതൃത്വം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവിടെ രണ്ട് ദിവസത്തെ പര്യടനത്തിനെത്തിയ മോദി, ശ്രീനഗറിലെ ദൽ തടാകത്തിൻ്റെ തീരത്തുള്ള ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കോൺഫറൻസ് സെൻ്ററിൽ (എസ്‌കെഐസിസി) പത്താമത് ഇൻ്റർനാഷണൽ ഡേ ഓഫ് യോഗ (ഐഡിവൈ) പരിപാടിക്ക് നേതൃത്വം നൽകുന്നു.

30 മിനിറ്റ് ദൈർഘ്യമുള്ള യോഗാ സെഷൻ രാവിലെ ഏഴിന് ആരംഭിച്ചു. പത്താമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് ശ്രീനഗറിൽ വിവിധ മേഖലകളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ മോദിക്കൊപ്പം ചേർന്നു. വിഐപികൾ, കുട്ടികൾ, ജമ്മു കശ്മീരിലെ ആയിരക്കണക്കിന് നിവാസികൾ എന്നിവരോടൊപ്പം പ്രധാനമന്ത്രി മോദി യോഗാസനങ്ങൾ ചെയ്തു. ലഫ്. ഗവർണർ മനോജ് സിൻഹ, ആയുഷ് മന്ത്രി പ്രതാപ് റാവു ഗണപതിറാവു ജാദവ് എന്നിവർ പങ്കെടുത്തു .

വ്യക്തിയുടെയും സമൂഹത്തിന്റെയും ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രാചീനമായ ആചാരത്തിൻ്റെ പങ്ക് ഊന്നിപ്പറയുന്ന ‘യോഗ ഫോർ സെൽഫ് ആൻഡ് സൊസൈറ്റി’ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പ്രമേയം . 2015 ജൂൺ 21 മുതൽ ലോകമെമ്പാടും അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചുവരുന്നു. 2015 മുതൽ പ്രധാനമന്ത്രി മോദി ഇന്ത്യൻ നഗരങ്ങളിൽ യോഗാ ദിനാചരണത്തിന് നേതൃത്വം നൽകി വരുന്നു. കഴിഞ്ഞ വർഷം അമേരിക്കയിൽ നടന്ന യോഗാ ദിനം ആഘോഷിച്ച ശേഷം, അദ്ദേഹം വീണ്ടും ഒരു ഇന്ത്യൻ നഗരത്തിൽ യോഗാ ദിനാചരണത്തിനു നേതൃത്വം നൽകുകയാണ്.

മോദിക്കൊപ്പം പത്താമത് അന്താരാഷ്ട്ര യോഗാ ദിനത്തിന് ആതിഥേയം വഹിക്കുന്ന ശ്രീനഗർ വേദിക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ട്. തുടർച്ചയായി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ആഴ്ചകൾക്ക് ശേഷമാണ് മോദിയുടെ ജമ്മു കശ്മീർ സന്ദർശനം. ഈ വർഷാവസാനം നടക്കാനിരിക്കുന്ന ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കൂടി ഈ സന്ദർശനം.

ജമ്മു കശ്മീർ ഭീകരാക്രമണം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശ്രീനഗറിൽ, ഭീകരാക്രമണം നടന്ന സ്ഥലം സന്ദർശിക്കും

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 27 പേർ കൊല്ലപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശ്രീനഗറിൽ എത്തി. ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചർച്ച ചെയ്തു. മുഖ്യമന്ത്രി ഒമർ അബ്ദുള്ള...

കശ്മീര്‍ ഭീകരാക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത് ദി റെസിസ്റ്റന്‍സ് ഫ്രണ്ട്, സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി മോദി ഇന്ത്യയിലേക്ക് മടങ്ങി

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 27 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ശക്തമായ ഭീകരാക്രമണമുണ്ടായ പശ്ചാത്തലത്തില്‍ തന്റെ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ന് തന്നെ...

കശ്മീർ പഹൽഗാം ഭീകരാക്രമണം, 27 പേർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 27 പേർ കൊല്ലപ്പെട്ടു. ഒരു ഇറ്റലി സ്വദേശിയും ഒരു ഇസ്രായേൽ സ്വദേശിയും കൊല്ലപ്പെട്ടവരിൽ ഉൾ‌പ്പെടുന്നു. നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജമ്മുകശ്മീരില്‍ 2019ന്...

പ്രധാനമന്ത്രി മോദി സൗദിയിലേക്ക്, വ്യാപാര കരാറുകൾ ചർച്ച ചെയ്യും

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദി അറേബ്യയിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ ദശകത്തിനിടെ പ്രധാനമന്ത്രിയുടെ സൗദി അറേബ്യയിലേക്കുള്ള മൂന്നാമത്തെ സന്ദർശനവും ജിദ്ദ...

കോട്ടയത്ത് വ്യവസായിയുടെയും ഭാര്യയുടെയും കൊലപാതകം: പിന്നിൽ ഇതരസംസ്ഥാന തൊഴിലാളിയെന്ന് സൂചന

കോട്ടയം തിരുവാതുക്കലില്‍ വ്യവസായിയുടെയും ഭാര്യയുടെയും കൊലപാതകത്തിൽ അന്യ സംസ്ഥാന തൊഴിലാളിക്ക് പങ്കുള്ളതായി സൂചന. അസം സ്വദേശിയെ കസ്റ്റഡിയിലെടുത്തെന്നും റിപോർട്ടുകൾ ഉണ്ട്. ഇവരുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം....

ചരിത്രത്തിലെ ഉയർന്ന നിരക്കിൽ സംസ്ഥാനത്തെ സ്വർണ്ണവില

സ്വർണ്ണവില റെക്കോർഡ് തകർത്ത് കുതിക്കുകയാണ്. ആദ്യമായാണ് സ്വർണവില 75000 ലേക്ക് അടുക്കുന്നത്. പവന് ഇന്ന് 2200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 74,320 രൂപയാണ്. നിലവിൽ ഈ...

കോട്ടയത്ത് വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ, അതിക്രൂര കൊലപാതകമെന്ന് പൊലീസ്

കോട്ടയം: തിരുവാതിൽക്കലിൽ വ്യവസായിയെയും ഭാര്യയെയും കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചത്. ഇന്ന് രാവിലെ 8.45-ന് വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. സംഭവത്തിൽ...

നിഷ്‌ക ജ്വല്ലറിയുടെ മൂന്നാമത്തെ ഷോറൂം അബുദാബി മുസഫയിൽ, ഈ മാസം 25ന് ഉദ്‌ഘാടനം

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ നിഷ്‌കയുടെ യുഎഇയിലെ മൂന്നാമത്തേതും ഏറ്റവും വലുതുമായ ഷോറൂം അബുദാബിയിലെ മുസഫയിൽ ഈ മാസം 25ന് ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് 4 മണിക്ക് സിനിമാ താരം സമാന്ത റൂത്ത് പ്രഭു...