അയോധ്യാ ധാം റെയിൽവേ സ്‌റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു

ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച അയോധ്യാ ധാം റെയിൽവേ സ്‌റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ പ്രധാനമന്ത്രി റോഡ്‌ഷോ നടത്തി. 1,400-ലധികം കലാകാരന്മാർ റാംപഥിൽ സജ്ജീകരിച്ച 40 സ്റ്റേജുകളിൽ നാടൻ കലാ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു. 15,700 കോടിയിലധികം രൂപയുടെ നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി പൊതു പരിപാടിയിലും പങ്കെടുക്കും.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് ശേഷം നഗരത്തിലേക്കും തിരിച്ചും 15 ഓളം പുതിയ ട്രെയിൻ സർവീസുകൾ നടത്താൻ റെയിൽവേ പദ്ധതിയിട്ടിട്ടുണ്ട്. പുതിയ ട്രെയിനുകൾ എല്ലാ ദിവസവും സർവീസ് നടത്തും. ഇവ അയോധ്യ ധാമിൽ യാത്ര അവസാനിപ്പിക്കുമെന്നാണ് റെയിൽവേ വൃത്തങ്ങൾ അറിയിച്ചത്. മറ്റ് സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകൾ അയോധ്യ കാന്റ് സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിക്കും.

അയോധ്യയിലെത്തുന്ന ജനങ്ങൾക്കുള്ള സൗകര്യങ്ങൾ നവീകരിക്കുന്നതിനും ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമായി 11,100 കോടിയിലധികം രൂപയുടെ പദ്ധതികളും ഉത്തർപ്രദേശിന്റെ മറ്റ് ഭാഗങ്ങളിൽ 4,600 കോടിയിലധികം രൂപയുടെ പദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും. വരാനിരിക്കുന്ന രാമക്ഷേത്രത്തിലേക്കുള്ള പ്രവേശനക്ഷമത വർദ്ധിപ്പിക്കുന്നതിനായി, അയോധ്യയിൽ വീതികൂട്ടി മനോഹരമാക്കിയതുമായ നാല് റോഡുകൾ (രാംപഥ്, ഭക്തി പാത, ധർമ്മ പാത, ശ്രീരാമ ജന്മഭൂമി പാത) അദ്ദേഹം ഉദ്ഘാടനം ചെയ്തു.

അയോധ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണമാണ് ഒരുക്കിയിരുന്നത്. വിമാനമിറങ്ങിയ ശേഷം അദ്ദേഹത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവർണർ ആനന്ദിബെൻ പട്ടേലും ചേർന്ന് സ്വീകരിച്ചു. പ്രധാനമന്ത്രി മോദിയുടെ ചിത്രവും ‘വിശുദ്ധ നഗരമായ അയോധ്യയിലേക്ക് സ്വാഗതം’ എന്ന സന്ദേശം ഉൾക്കൊള്ളുന്ന വലിയ പോസ്റ്ററുകളും ക്ഷേത്ര നഗരത്തിലെ വിവിധ പ്രധാന സ്ഥലങ്ങളിൽ പതിച്ചിട്ടുണ്ട്. അടുത്തിടെ നവീകരിച്ച രാംപഥിന്റെയും മറ്റ് റോഡുകളുടെയും ഇരുവശങ്ങളിലും താൽക്കാലിക തടി ബാരിക്കേഡുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വ്യാഴാഴ്ച തന്നെ ഭരണകൂടം ആരംഭിച്ചിരുന്നു.

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026; ആകെ 2.7 കോടി വോട്ടർമാർ, വോട്ടെണ്ണൽ മേയ് 4-ന്

കേരളം നാളെ പോളിങ് ബൂത്തിലെത്തും. സംസ്ഥാനത്ത് ആകെ 2.7 കോടി വോട്ടർമാരാണുള്ളത്. രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. 883 സ്ഥാനാർഥികള്‍ മത്സരരംഗത്തുണ്ട്. തെരഞ്ഞെടുപ്പിനായി 30,471 പോളിംഗ്...

നിയമസഭാ തെരെഞ്ഞെടുപ്പ്; കേരളത്തില്‍ നാളെ വിധിയെഴുത്ത്, അസമും പുതുച്ചേരിയും നാളെ പോളിങ് ബൂത്തിലെത്തും

പ്രതീക്ഷകൾ വാനോളം ഉയർത്തി കേരളത്തിൽ നാളെ നിയമസഭാ വേട്ടെടുപ്പ് നടക്കും. 110 സീറ്റിൽ ജയിക്കാൻ കഴിയുമെന്ന് പ്രത്യേക മന്ത്രിസഭായോഗത്തിൽ വിലയിരുത്തിയശേഷമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽത്തന്നെ എൽ.ഡി.എഫ്. ജനങ്ങളിലേക്കിറങ്ങിയത്. കേരളത്തിൽ 23 മണ്ഡലങ്ങളിൽ ശക്തമായ...

യു എസ്-ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ എണ്ണവിലയില്‍ വന്‍ ഇടിവ്

യു.എസ്-ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ വിപണയിൽ എണ്ണവിലയില്‍ വന്‍ ഇടിവ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വില 14 ഡോളര്‍ ഇടിഞ്ഞു. 94.83 ഡോളറിലേക്കാണ് വില ഇടിഞ്ഞത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ...

ഇറാനിൽ ആക്രമണം; താൽക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ചു, യു എസും ഇറാനും ധാരണയിലെത്തി

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്താന്‍ ധാരണയായത്. ട്രംപ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ പദ്ധതി ഇറാന്‍ അംഗീകരിക്കുകയായിരുന്നു.ഇറാനെതിരെ നടത്തിവരുന്ന ശക്തമായ സൈനിക നീക്കങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ...

‘നീ പോ മോനെ വിജയാ… പ്രായമായില്ലേ?: പിണറായി വിജയന് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

'ഡാഷ് മോനെ രേവന്താ' വിളിയിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. 'നീ പോ മോനെ വിജയാ' എന്ന പരാമർശം രേവന്ത് റെഡ്ഡി ആവർത്തിച്ചു. ബൈ ബൈ പിണറായി...

ഇന്ധന പ്രതിസന്ധി; പാകിസ്ഥാനിൽ വിപണി ഇന്ന് മുതൽ നേരത്തെ അടച്ചുപൂട്ടാൻ ഉത്തരവിട്ട് പ്രധാനമന്ത്രി

ഇറാൻ യുദ്ധത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് പാകിസ്ഥാനിൽ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ്വിപണി നേരത്തെ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. നിർണായക യോഗത്തിന് ശേഷമാണ് തീരുമാനം. ഗൾഫിൽ യുദ്ധം രൂക്ഷമായതിനാൽ രാജ്യത്തുടനീളമുള്ള മാർക്കറ്റുകൾ, ബസാറുകൾ,...

ട്രെയിനുകളിൽ യാത്ര ചെയ്യരുത്; ഇറാനിയൻ പൗരന്മാർക്ക് ഇസ്രായേൽ മുന്നറിയിപ്പ്

ഇസ്രായേൽ പ്രതിരോധ സേന ഇറാനിലുടനീളമുള്ള ജനങ്ങളോട് തീവണ്ടികളും റെയിൽവേ ലൈനുകളും ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചു, ജീവൻ അപകടത്തിലാകുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച X-ലെ പേർഷ്യൻ ഭാഷയിലുള്ള അക്കൗണ്ട് വഴി പുറപ്പെടുവിച്ച മുന്നറിയിപ്പ്, ഒരു നിശ്ചിത...

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍, എക്സിറ്റ് പോളുകൾക്ക് ഇനി വിലക്ക്

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. തിരഞ്ഞെടുപ്പ് മുന്നോടിയായി വോട്ടർമാരുടെയും പോളിംഗ് സംവിധാനങ്ങളുടെയും കണക്ക് പുറത്തുവിട്ട രത്തൻ ഖേല്‍ക്കർ, പോളിംഗ് ദിനമായ ഏപ്രില്‍ 9ന് ശമ്പളത്തോടുകൂടിയ...