പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിലാണ് ഹീരാബെന്നിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആരോഗ്യം തൃപ്തികരമാണെന്ന് യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്റർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കർണാടകയിലെ മൈസൂരിലുണ്ടായ വാഹനാപകടത്തിൽ പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ലാദ് മോദി ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റ് ഒരു ദിവസത്തിന് ശേഷമാണ് ഹീരാബെൻ മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്ത വരുന്നത്