മൗറീഷ്യസിലെ ജനങ്ങൾക്കായി ഗം​ഗാജലം എത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മൗറീഷ്യസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗറീഷ്യസിലെ ജനങ്ങൾക്കായി ഗംഗാജലം കൂടെ കരുതിയിരുന്നു. ചൊവ്വാഴ്ച മൗറീഷ്യസ് പ്രസിഡന്റ് ധരം ഗോഖൂളിനെ കാണുകയും മഹാ കുംഭമേളയിൽ നിന്ന് ലഭിച്ച ഗംഗാജലം അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. ബീഹാറിൽ നിന്നുള്ള ഭക്ഷണമായ മഖാനയും അദ്ദേഹം മൗറീഷ്യസ് പ്രസിഡന്റിന് സമ്മാനിച്ചു. രണ്ട് ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ചൊവ്വാഴ്ച പുലർച്ചെ മൗറീഷ്യസിലെത്തിയ മോദി, ഗോഖൂളിന് മറ്റ് നിരവധി സമ്മാനങ്ങളും നൽകി.

പ്രയാ​ഗ് രാജിൽ കഴിഞ്ഞ മാസം സമാപിച്ച മ​ഹാകുംഭമേളയിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ മൗറീഷ്യസ് ജനതയ്‌ക്ക് വേണ്ടിയും പ്രധാനമന്ത്രി ​ഗം​ഗാജലം കൊണ്ടുവന്നിരുന്നു. മൗറീഷ്യസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്.

പോർട്ട് ലൂയിസിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്ന പ്രധാനമന്ത്രി രാജ്യത്തിലെ പലർക്കും ത്രിവേണീ സം​ഗമത്തിൽ സ്നാനം ചെയ്യാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് താൻ ഈ പുണ്യജലം കൊണ്ടുവന്നതെന്നും പറഞ്ഞു.
“66 കോടി ജനങ്ങൾ പങ്കെടുത്ത ലോകത്തിലെ ഏറ്റവും വലിയ മഹാകുംഭമേള എല്ലാവരെയും അത്ഭുതപ്പെടുത്തി. മൗറീഷ്യസിലെ നിരവധി കുടുംബങ്ങൾക്ക് കുംഭമേളയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അവരുടെ മാനിസകബുദ്ധിമുട്ടിനെ കുറിച്ച് എനിക്ക് മനസിലാക്കാൻ സാധിക്കും. നിങ്ങൾക്കായി ഞാൻ കൊണ്ടുവന്ന പുണ്യജലം ​ഗം​ഗാ തലാബ് നദിയിൽ ലയിപ്പിക്കും. ഗം​ഗാമാതാവിന്റെ അനു​ഗ്രത്താൽ മൗറീഷ്യസ് പുരോ​ഗതിയുടെ പുതിയ ഉയരങ്ങളിൽ എത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു”.

1998 -ൽ അന്താരാഷ്‌ട്ര രാമായണ കോൺഫറൻസിൽ പങ്കെടുക്കാൻ ഞാൻ മൗറീഷ്യസിൽ എത്തിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഞാൻ അനുഭവിച്ച അതേ വിശ്വാസം ഇന്നും എനിക്ക് അനുഭവിക്കാൻ കഴിയുകയാണ്. അയോദ്ധ്യയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ മൗറീഷ്യസിലെ ജനങ്ങളുടെ വികാരങ്ങൾ ഞങ്ങൾ കണ്ടിരുന്നു. അന്ന് മൗറീഷ്യസ് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അർദ്ധ അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സൗഹൃദത്തിന്റെ അടിത്തറയാണ് ഈ വിശ്വാസമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച അതിരാവിലെയാണ് പ്രധാനമന്ത്രി മൗറീഷ്യസിലെത്തിയത്. 200 വിശിഷ്ടാതിഥികള്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ രാംഗൂലം അദ്ദേഹത്തെ മാലയിട്ട് വരവേറ്റു. മൗറീഷ്യസ് ഉപപ്രധാനമന്ത്രി, മൗറീഷ്യസ് ചീഫ് ജസ്റ്റിസ്, ദേശീയ അസംബ്ലി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, വിദേശകാര്യമന്ത്രി, കാബിനറ്റ് സെക്രട്ടറി, ഗ്രാന്‍ഡ്‌പോര്‍ട്ട് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍, മറ്റ് നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

രാത്രിയിലും പാക് പ്രകോപനം; ഐപിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു

ഐ പിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു. ധരംശാല സ്റ്റേഡിയത്തിൽ നിന്ന് കളിക്കാരെ മാറ്റി. കാണികളെയും അതിവേഗം ഒഴിപ്പിക്കുന്നു. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രണ്ടിലധികം ഫ്ലഡ്‌ലൈറ്റ് ടവറുകൾ പ്രവർത്തിക്കുന്നത്...

നാല് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ, രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ പിടിയിൽ

2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം...

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്‌ഫോടനം, ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആക്രമണം ശക്തമാകുന്നതിനിടെ ഇസ്ലാമാബാദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂചനയുണ്ട്. ഇസ്ലാമാബാദിനെ...

സർക്കാർ ഉത്തരവ്: ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് എക്സ്

ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ബ്ലോക്ക് ചെയ്യാൻ തുടങ്ങി. ഇന്ത്യ ഗവൺമെൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ, നിബന്ധനകൾ പാലിക്കാത്ത പക്ഷം കമ്പനിയുടെ പ്രാദേശിക ജീവനക്കാർക്ക് ഗണ്യമായ പിഴയും ജയിൽ...

പാക് മിസൈൽ ആക്രമണം; അതീവ ജാഗ്രതയിൽ രാജ്യം

വ്യാഴാഴ്ച രാത്രി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ഇന്ന് വൈകുന്നേരം ശത്രുത വർദ്ധിച്ചതോടെ, ജമ്മു, പഞ്ചാബിലെ പത്താൻകോട്ട്, രാജസ്ഥാനിലെ ജയ്സാൽമർ എന്നിവിടങ്ങളിൽ...

പാകിസ്ഥാൻ്റെ എഫ് -16 വിമാനം തകർത്ത് ഇന്ത്യൻ വ്യോമ പ്രതിരോധം

ജമ്മുവിലെയും പഞ്ചാബിലെയും ഒന്നിലധികം സ്ഥലങ്ങളിൽ ഇസ്ലാമാബാദ് ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ എഫ്-16 വിമാനം വെടിവച്ചു വീഴ്ത്തി. അതേസമയം, ജമ്മു കശ്മീരിലെ ഉദംപൂരിലും രാജസ്ഥാനിലെ ജയ്സാൽമറിലും ഡ്രോൺ...

യുഎസ് കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ

വ്യാഴാഴ്ച സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക ഉയർന്നു, സെന്റ് പീറ്റേഴ്‌സിന്റെ മണികൾ മുഴങ്ങി, ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ഒരു പുതിയ പോപ്പിനെ കർദ്ദിനാൾമാർ തിരഞ്ഞെടുത്തുവെന്നും റോമൻ കത്തോലിക്കാ സഭയുടെ ചുമതല ഏറ്റെടുക്കുമെന്നും...