പുത്തൻ പ്രതീക്ഷകളുമായി ഒരു പുതുവർഷം കൂടി, 2023നെ വരവേറ്റ് ലോകം

പുത്തൻ പ്രതീക്ഷകളുമായി 2023 ന് സ്വാഗതം. ലോകം മുഴുവൻ ആഘോഷാരവങ്ങളോടെ 2023നെ വരവേറ്റു. കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പോലും രാജ്യം ഒട്ടാകെ ആഘോഷങ്ങളോടെയാണ് പുതുവർഷത്തെ വരവേറ്റത്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ നടന്നു. നാടും നഗരവും അലങ്കാരദീപങ്ങളാൽ വിസ്മയക്കാഴ്ച ഒരുക്കി. ആഘോഷങ്ങൾ അതിരു കടക്കാതിരിക്കാൻ പോലീസിന്റെ ശക്തമായ നിരീക്ഷണവും ഉണ്ടായിരുന്നു.
സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിപുലമായ ആഘോഷങ്ങളാണ് പുതുവത്സരം പ്രമാണിച്ച് സംഘടിപ്പിച്ചത്. കൊച്ചി, കോവളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു ഏറ്റവും കൂടുതൽ ആഘോഷങ്ങൾ നടന്നത്. ഫോർട്ട് കൊച്ചിയിൽ എല്ലാവർഷത്തെയും പോലെ പാപ്പാഞ്ഞി കത്തിച്ചാണ് പുതുവർഷത്തെ ജനങ്ങൾ വരവേറ്റത്. ആഘോഷങ്ങൾ കാണാൻ സംസ്ഥാനത്തിന്റെ പല മേഖലയിൽ നിന്നുള്ളവർ ഫോർട്ടുകൊച്ചിയിൽ എത്തിയിരുന്നു.

തലസ്ഥാനനഗരിയിൽ കോവളത്താണ് പുതുവത്സര ആഘോഷ പരിപാടികൾ നടന്നത്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ നേർന്നു. സമത്വവും സൗഹൃദവും പുരോഗതിയും പുലരുന്ന ഒരു പുതുവർഷത്തെയാണ് മുഖ്യമന്ത്രി ആശംസിച്ചത്. കോവിഡ് സാഹചര്യം നില നിന്നിരുന്നതിനാൽ കഴിഞ്ഞ വർഷം പുതുവത്സര പരിപാടികൾ രാത്രി 10 മണി വരെയായിരുന്നു. എന്നാൽ ഇത്തവണ ആഘോഷാരവങ്ങളോടെ പുതുവർഷത്തെ വരവേറ്റു എന്ന് മാത്രമല്ല രാവിലെ വരെ പലയിടത്തും പരിപാടികൾ നീണ്ടുനിന്നു.

ലോകത്ത് ഇത്തവണ 2023 ആദ്യം പിറന്നത് പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ്. വൈകിട്ട് ഇന്ത്യൻ സമയം മൂന്നരയോടെയാണ് ദ്വീപിലുള്ളവർ പുതുവർഷത്തെ വരവേറ്റത്. പിന്നാലെ ന്യൂസിലാൻഡിൽ ആഘോഷം തുടങ്ങി. 2023നെ വരവേറ്റ ആദ്യ പ്രധാന നഗരമായിരുന്നു ന്യൂസിലാൻഡിലെ ഓക് ലൻഡ്. തുടർന്ന് ഓസ്ട്രേലിയ, ജപ്പാൻ, ഇന്തോനേഷ്യ, സിംഗപ്പൂർ, നോർത്ത് സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളും പുതുവർഷം ആഘോഷിച്ചു.

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് . രവീന്ദ്ര ജഡേജയും സാം കറനും അവസാന സീസണിലെ സ്വാപ്പ് കരാറിൽ രാജസ്ഥാൻ റോയൽസിലേക്ക് പോകുകയും ചെയ്യുന്നതിലേക്ക് നീങ്ങാനുള്ള സാധ്യത. സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ...

ആർഎസ്എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റ്, സ്കൂളിനെതിരെ നടപടി വേണം- വിഡി സതീശൻ

വന്ദേഭാരതില്‍ ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി‍.ഡി സതീശൻ. ആലപിച്ചത് ദേശഭക്തി ഗാനമല്ല. ഔദ്യോഗിക പരിപാടിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം. അത് ഡി.കെ ശിവകുമാർ ചെയ്താലും തെറ്റ്. കേരളം...

“പറഞ്ഞത് സ്വന്തം നിലപാട്” തരൂരിന്റെ പ്രസ്താവന തള്ളി കോൺഗ്രസ്

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനകൾ തള്ളി കോൺഗ്രസ്. തരൂരിന്റെ പരാമർശം വ്യക്തിപരമാണെന്നും അത് തങ്ങളുടെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് പവൻ...

തിരുവനന്തപുരം കോര്‍പ്പറേഷൻ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി

തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ...

എൽ കെ അദ്വാനിയെ പ്രശംസിച്ച് ശശി തരൂർ വീണ്ടും വിവാദത്തിൽ

മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പരാമർശം വിവാദമാവുന്നു. മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ പ്രതിരോധിച്ചുകൊണ്ടാണ് തരൂരിന്റെ പരാമർശം. ജവഹർലാൽ...

കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. കൂടാതെ എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവും...

അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്ത് ബിസിസി ഗ്രൂപ്പ്

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ യു എ യിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്തു. ദുബായിൽ നടന്ന കരാർ ഒപ്പുവയ്ക്കൽ...

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്, 160 ലധികം സീറ്റുകള്‍ നേടും :അമിത് ഷാ

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിൽ160 ലധികം സീറ്റുകള്‍ നേടി എന്‍ ഡ‍ി എ വമ്പൻ വിജയം നേടി അധികാരത്തിൽ തുടരുമെന്ന് അമിത് ഷാ. ബിഹാറിലെ അർവാളിൽ നടത്തിയ റാലിയിലായിരുന്നു ഷായുടെ പരാമർശം. ബിഹാറിൽ നിന്നും രാജ്യത്ത്...