യൂട്യൂബ് സിഇഒ ആയി ഇന്ത്യൻ വംശജൻ നീൽ മോഹൻ. യൂട്യൂബ് ചീഫ് എക്സിക്യൂട്ടീവും ആദ്യത്തെ ഗൂഗിൾ ജീവനക്കാരിലൊരാളുമായ സൂസൻ വോജ്സിക്കി 25 വർഷം നീണ്ട തന്റെ സേവനം അവസാനിപ്പിച്ചതോടെയാണ് വോജിക്കിക്ക് പകരം നീൽ മോഹൻ എത്തുന്നത്.
സ്റ്റാൻഫോർഡ് ബിരുദധാരിയായ മോഹൻ, 2008ലാണ് ഗൂഗിളിൽ ചേർന്നത്. നിലവിൽ യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറാണ്. അവിടെ യൂട്യൂബ് ഷോർട്ട്സും മ്യൂസിക്കും കൊണ്ട് വരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നേരത്തെ മൈക്രോസോഫ്റ്റിലും മോഹൻ ജോലി ചെയ്തിട്ടുണ്ട്.