അടുത്തിടെ പുറത്തുവന്ന ബിസിനസ് ഇന്റലിജൻസ് കമ്പനിയായ മോർണിംഗ് കൺസൾട്ടിന്റെ ഏറ്റവും പുതിയ സർവേ ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിംഗ് പ്രകാരം ജനപ്രിയ ആഗോള നേതാക്കളുടെ പട്ടികയിൽ നിരവധി ലോക നേതാക്കളെ പിന്തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാം സ്ഥാനത്തെത്തി. ജോ ബൈഡൻ, ഋഷി സുനക് എന്നിവരുൾപ്പെടെ 22 രാജ്യങ്ങളിലെ നേതാക്കളെ പിന്തള്ളിയാണ് 78 ശതമാനം റേറ്റിംഗുമായി സർവേയിൽ പ്രധാനമന്ത്രി മോദി ഏറ്റവും ജനപ്രിയമായ ആഗോള നേതാവായി മാറിയത്.
അതെ സമയം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ 40 ശതമാനം റേറ്റിംഗോടെ ഈ പട്ടികയിൽ ആറാം സ്ഥാനത്താണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് ഈ പട്ടികയിൽ 30 ശതമാനം റേറ്റിംഗ് നേടി 16-ാം സ്ഥാനത്തും, 29 ശതമാനം റേറ്റിംഗ് നേടിയ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോയാണ് പതിനേഴാം സ്ഥാനത്തും ആണ്.
68 ശതമാനം റേറ്റിംഗ് നേടിയ മെക്‌സിക്കോ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോറാണ് രണ്ടാം സ്ഥാനത്ത്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് 58 ശതമാനം റേറ്റിംഗുമായി മൂന്നാമതും ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ 52 ശതമാനം റേറ്റിംഗുമായി നാലാമതും, ബ്രസീൽ പ്രസിഡന്റ് ലുല ഡി സിൽവ 50 ശതമാനം റേറ്റിംഗ് നേടി ജനപ്രിയ പട്ടികയിൽ അഞ്ചാമതും കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയും 40 ശതമാനം റേറ്റിംഗോടെ ഏഴാം സ്ഥാനത്തുമാണ്.
ഒരു രാജ്യത്തെ മുതിർന്നവരിൽ ഏഴ് ദിവസത്തോളം നീണ്ട സർവേയുടെ അടിസ്ഥാനത്തിലാണ് ഈ ഡാറ്റ തയ്യാറാക്കിയിരിക്കുന്നത് എന്നാണ് മോർണിംഗ് കൺസൾട്ടിന്റെ പറയുന്നത്. പ്രതിദിനം 20,000 ആഗോള അഭിമുഖങ്ങൾ നടത്തിയതായും മോർണിംഗ് കൺസൾട്ട് അവകാശപ്പെടുന്നു. ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ബ്രസീൽ, കാനഡ, ചെക്ക് റിപ്പബ്ലിക്, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, അയർലൻഡ്, ഇറ്റലി, ജപ്പാൻ, മെക്‌സിക്കോ, നെതർലൻഡ്‌സ്, നോർവേ, പോളണ്ട്, ദക്ഷിണ കൊറിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, യുകെ, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മോണിംഗ് കൺസൾട്ടന്റ് പട്ടികയിൽ ഉൾപ്പെട്ട 22 രാജ്യങ്ങളിലെ പ്രമുഖ നേതാക്കൾ.